മലഹാസൻ അവതാരകനായ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ തമിഴ് പതിപ്പിന് തുടക്കം കുറിച്ചു. 16 മത്സരാർത്ഥികളുമായാണ് ബി​ഗ് ബോസ് സീസൺ 4 ആരംഭിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ പ്രമുഖ റിയാലിറ്റി ഷോകളെല്ലാം താത്കാലികമായി നിര്‍ത്തിവയ്ക്കപ്പെട്ടപ്പോള്‍ ആരാധകര്‍ക്ക് ആശ്വാസം പകരുന്നതാണ് ബിഗ് ബോസിന്റെ തുടക്കം. 

കൊവിഡ് പോരാളികളായ നഴ്സുമാർ, ആരോ​ഗ്യപ്രവർത്തകർ, ഡോക്ടർമാർ തുടങ്ങിയവർക്ക് നന്ദി അറിയിച്ചു കൊണ്ടായിരുന്നു ഷോ തുടങ്ങിയത്. ടിവി, ചലച്ചിത്രം, സംഗീത, സോഷ്യൽ മീഡിയ എന്നീ മേഖലയിൽ നിന്നുള്ളവരാണ് ഷോയിൽ പങ്കെടുക്കുന്നത്. കൊവിഡ് പ്രോട്ടോക്കോളുകൾ പിന്തുടർന്നാകും ഷോയെന്നും സ്റ്റുഡിയോയിൽ പ്രേക്ഷകർ ഉണ്ടായിരിക്കില്ലെന്നും കമലഹാസൻ പരിപാടിയുടെ ആമുഖത്തിൽ പറഞ്ഞു. എന്നാൽ വാരാന്ത്യ എപ്പിസോഡുകളിൽ വീഡിയോ കോൺഫറൻസ് വഴി കാഴ്ചക്കാർക്ക് ഷോയിൽ ചേരാനാകുമെന്നും അദ്ദേഹം അറിയിച്ചു. 

'ഞാൻ ഇവിടെ വന്നത് ധൈര്യത്താലല്ല, സ്നേഹത്താലാണ്. പ്രതിസന്ധി ഘട്ടത്തിൽ പ്രവർത്തിക്കേണ്ട ആളുകളോട് സ്നേഹം' എന്ന് കമലഹാസൻ പറഞ്ഞു. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് കമൽ നന്ദി അറിയിക്കുകയും അവരെ പ്രശംസിക്കുകയും ചെയ്തു. 

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നടൻ റിയോ രാജായിരുന്നു നാലാം സീസണിലെ ആദ്യ മത്സരാർത്ഥി.'ബിഗ് ബോസ് എന്റെ ഏറ്റവും വലിയ ആശയമാണ്. ഞാൻ അതിനെ മറികടന്നാൽ, ലോകത്തിലെ ഏത് ആശയങ്ങളെയും ഞാൻ മറികടക്കും. ഈ ഷോ എന്റെ ക്ഷമയെ പരീക്ഷിക്കും. ഈ 100 ദിവസങ്ങൾ എന്നിൽ വളരെയധികം മാറ്റങ്ങൾ വരുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. വിജയകരമായി, വീടിനുള്ളിൽ തന്നെ തുടരാൻ ഞാൻ ആഗ്രഹിക്കുന്നു' റിയോ പറഞ്ഞു. 

നടി സനം ഷെട്ടിയാണ് രണ്ടാം മത്സരാർത്ഥി. താൻ ഒരു മികച്ച വ്യക്തിയാണോ എന്ന് എന്നെയും മറ്റുള്ളവരെയും തെളിയിക്കാൻ ഈ  ഷോ സഹായിക്കുമെന്ന് സനം പറഞ്ഞു.