അരുവി എന്ന ഹിറ്റ് ചിത്രം ഹിന്ദിയിലേക്ക്.

തമിഴകത്ത് ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് അരുവി. അദിതി ബാലനാണ് ചിത്രത്തില്‍ നായികയായത്. ചിത്രം വൻ ഹിറ്റായി മാറിയിരുന്നു. ഇപോഴിതാ ഫാത്തിമ നായികയായി ചിത്രം ഹിന്ദിയിലേക്ക് എത്തുന്നു. അദിതിയുടെ അഭിനയമായിരുന്നു അരുവിയുടെ ആകര്‍ഷണം. അരുണ്‍ പ്രഭുവായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

ഇ നിവാസ് ആണ് ഹിന്ദിയില്‍ ചിത്രം സംവിധാനം ചെയ്യുന്നത്. 2021 പകുതിയോടെയാണ് ചിത്രീകരണം ആരംഭിക്കുക. ഹിന്ദിയിലേക്ക് സിനിമയെത്തുമ്പോഴും സിനിമയുടെ കഥയില്‍ മാറ്റമുണ്ടാകില്ല. തന്റെ അനാഥത്വത്തെയും ആശ്രിതത്വത്തെയും ദുരുപയോഗം ചെയ്‍ത പുരുഷൻമാരെ തുറന്നുകാട്ടുന്നതായിരുന്നു തമിഴ് സിനിമയില്‍ പറഞ്ഞത്. മികച്ച അഭിനയമായിരുന്നു ചിത്രത്തില്‍ അദിതിയുടേത്. നായികയുടെ തോളിലേറിയ ചിത്രമായിരുന്നു അരുവി.

ഹിന്ദി സിനിമയിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനമായില്ല.

അരുണ്‍ പ്രഭു തന്നെയായിരുന്നു അരുവി ചിത്രത്തിന്റെ തിരക്കഥയെഴുതിയത്.