വിജയ് സേതുപതി നായകനായ ലാഭം എന്ന സിനിമയുടെ എഡിറ്റിങ് ജോലികള്‍ നടക്കുന്നതിനിടെയാണ് അന്ത്യം. 

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ എസ്പി ജനനാഥന്‍ (61)അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിനിമയുടെ ജോലികള്‍ നടക്കുന്നതിനിടെ വീട്ടിലേക്ക് പോയ ജനനാഥന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തിരച്ചിലാണ് വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ഇയര്‍ക്കൈ, പേരാന്‍മൈ, ഇ, പുറമ്പോക്ക് എങ്കിറ പോതുവുടമൈ തുടങ്ങി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. വിജയ് സേതുപതി നായകനായ ലാഭം എന്ന സിനിമയുടെ എഡിറ്റിങ് ജോലികള്‍ നടക്കുന്നതിനിടെയാണ് അന്ത്യം. ഇയര്‍ക്കൈ എന്ന ചിത്രത്തിനാണ് 2003ല്‍ മികച്ച ഫീച്ചര്‍ സിനിമക്കുള്ള ദേശീയ അവാര്‍ഡ് നേടിയത്.