കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ഒട്ടേറെ കൃതികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. ശാകുന്തളം പ്രമേയമായ സിനിമകള്‍ വിജയമായിട്ടുണ്ട്. പരാജയപ്പെട്ടിട്ടുമുണ്ട്. സാമന്ത നായികയായി അടുത്തിടെ പ്രഖ്യാപിച്ച ശാകുന്തളം സിനിമിയിലെ നായകനെ കുറിച്ചാണ് പുതിയ വാര്‍ത്ത. താരങ്ങളുടെ സിനിമയുടെ പ്രഖ്യാപനം ഷെയര്‍ ചെയ്‍തിരുന്നു. സിനിമയ്‍ക്കായി കാത്തിരിക്കുകയുമാണ് എല്ലാ ഭാഷകളിലുമുള്ള ആരാധകര്‍.

സാമന്ത ശകുന്തളായിട്ടാണ് അഭിനയിക്കുക. ദുഷ്യന്തനായി തമിഴ് നടൻ ദുഷ്യന്ത് അഭിനയിച്ചേക്കുമെന്നാണ് ടോളിവുഡ് ഡോട് കോമിന്റെ വാര്‍ത്തയില്‍ പറയുന്നത്. ഗുണശേഖര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ശാകുന്തളം, കാവ്യനായകി എന്നാണ് ചിത്രത്തെ കുറിച്ച് ഗുണശേഖര്‍ പറയുന്നത്. സാമന്ത തന്നെ തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.

സാമന്ത ഉടൻ തന്നെ സിനിമയുടെ തയാറെടുപുകള്‍ തുടങ്ങും.

കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഹിറ്റ് തന്നെയായിരിക്കും.

കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം വീണ്ടും സിനിമയാകുന്നു.