റിലീസ് ദിനം മുതൽ 6 ദിവസത്തേക്കാണ് ഈ അനുമതി.
ലോകമെമ്പാടുമുള്ള തമിഴ് സിനിമാസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ജനങ്ങൾ നൽകിയിരുന്നത്. ഇപ്പോഴിതാ ലിയോ സ്പെഷ്യൽ ഷോകൾക്ക് അനുമതി നൽകിയിരിക്കുന്നത് തമിഴ്നാട് സർക്കാർ. ദിവസം 5 ഷോകൾ ലിയോയ്ക്ക് ഉണ്ടായിരിക്കും.
റിലീസ് ദിനം മുതൽ 6 ദിവസത്തേക്കാണ് ഈ അനുമതി ഉണ്ടായിരിക്കുക. ഡിഎംകെ വിജയ്ക്ക് ഉടക്കിടുന്നുവെന്ന പരാതിക്കിടെ ആണ് സർക്കാർ ഉത്തരവ് വന്നിരിക്കുന്നത്. 9 am, 12.15 pm, 3.30 pm, 6.45 pm, 10 pm എന്നിങ്ങനെയാണ് ഷോ ടൈം എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒക്ടോബർ 19നാണ് ലിയോ റിലീസ്. തിയറ്ററുകളിൽ സുരക്ഷയും സൗകര്യവും ഉറപ്പ് വരുത്തണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
പുലർച്ചെ നാല് മണിക്കുള്ള ഷോ ഉൾപ്പടെ വേണമെന്ന് ചൂണ്ടിക്കാട്ടി നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ തമിഴ്നാട് സർക്കാരിന് കത്തയച്ചിരുന്നു. ഈ വർഷം ജനുവരിയിൽ തുനിവ് എന്ന അജിത്ത് ചിത്രത്തിന്റെ റിലീസ് ദിനം ഒരു ആരാധകൻ മരിച്ചിരുന്നു. ഇതിന് ശേഷം പുലർച്ചെ ഉള്ള നാല് മണി ഷോകൾ തമിഴ്നാട് സർക്കാർ നിർത്തിവച്ചു. അടുത്തിടെ റിലീസ് ചെയ്ത രജനികാന്ത് ചിത്രം ജയിലറിനും ഈ ഷോ ഉണ്ടായിരുന്നില്ല. അതേസമയം, സ്പെഷ്യൽ ഷോ കൂടിവന്നതോടെ ആദ്യദിനം തന്നെ വിജയ് ചിത്രം ബോക്സ് ഓഫീസിൽ വൻ കുതിപ്പ് സൃഷ്ടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
ഭീമൻ രഘുവെന്ന പേരങ്ങ് വൈറലായി, ട്രോളുകൾ കാണുമ്പോൾ ഭാര്യ പറയുന്നത് ഇങ്ങനെ..; ഭീമൻ രഘു
മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. തൃഷ, അർജുൻ, സഞ്ജയ് ദത്ത്, ഗൗതം മേനോൻ, മിഷ്കിൻ, ഡാൻസ് മാസ്റ്റർ സാൻഡി, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, മാത്യു, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
