Asianet News MalayalamAsianet News Malayalam

സംസാരിക്കാന്‍ പഠിക്ക്, മന്‍സൂര്‍ അലിഖാന്‍ മാപ്പ് പറയണം, ഇല്ലെങ്കില്‍..; മുന്നറിയിപ്പുമായി നടികർ സംഘം

നടന്റെ അം​ഗത്വം താൽകാലികമായി സസ്പെൻഡ് ചെയ്യാനുള്ള കാര്യം പരി​ഗണനയിൽ ആണെന്നും അസോസിയേഷൻ പറയുന്നു.

tamil nadu Nadigar Sangam react mansoor ali khan sexual statement against actress trisha nrn
Author
First Published Nov 19, 2023, 8:29 PM IST

ടി തൃഷയ്ക്ക് എതിരായ മോശം പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ തമിഴ് താര സംഘടനയായ നടികർ സംഘം. പരാമർശത്തിൽ മൻസൂർ അപലപിക്കണമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിരുപാധികവും ആത്മാർത്ഥവുമായ മാപ്പ് പറയണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. 

മൻസൂർ അലിഖാന്റെ പരാമർശം തങ്ങളെ ഞെട്ടിച്ചെന്നും നടന്റെ അം​ഗത്വം താൽകാലികമായി സസ്പെൻഡ് ചെയ്യാനുള്ള കാര്യം പരി​ഗണനയിൽ ആണെന്നും അസോസിയേഷൻ പറയുന്നു. ഈ വിഷയത്തിൽ ഇരയായ നടിമാർക്കൊപ്പം(തൃഷ,റോജ,ഖുശ്ബു) അസോസിയേഷൻ നിലകൊള്ളും. ഉത്തരവാദിത്തത്തോടെ സംസാരിക്കാൻ മൻസൂർ പഠിക്കേണ്ടതുണ്ടെന്നും ഇവർ പറഞ്ഞു. 

ഒരു സെലിബ്രിറ്റി എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് മൻസൂർ ശ്രദ്ധിക്കേണ്ടതാണ്.  പരസ്യ പ്രസ്താവനകൾ നടത്തുമ്പോൾ ഉത്തരവാദിത്തം കാണിക്കേണ്ടതുമുണ്ട്. ഭാവിയിൽ ഇത്തരം പെരുമാറ്റം ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അസോസിയേഷൻ അറിയിച്ചു.

ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു നടി തൃഷയ്ക്ക് എതിരെ മൻസൂർ അലിഖാൻ ലൈം​ഗികാധിഷേപ പരാമർശം നടത്തിയത്. ലിയോയിൽ തൃഷയുമായി ബെഡ് റൂം സീൻ ഉണ്ടാകുമെന്ന് കരുതിയെന്നും പണ്ട് റോജ, ഖുശ്ബു എന്നിവരെ കട്ടിലിലേക്ക് ഇട്ടതുപോലെ തൃഷയെയും ചെയ്യാൻ സാധിക്കുമെന്ന് കരുതിയെന്നും മൻസൂർ പറഞ്ഞിരുന്നു. അതിനായി ആ​ഗ്രഹമുണ്ടായിരുന്നു എന്നും മൻസൂർ പറഞ്ഞിരുന്നു.

പത്ത് ഇരുപത്തിയഞ്ച് വർഷത്തെ ബന്ധമാണ്, എന്തേ..പ്രശ്നമുണ്ടോ; പ്രണയിനിയെ കുറിച്ച് ഷൈൻ ടോം

പിന്നാലെ കഴിഞ്ഞ ദിവസം തൃഷ പ്രതികരിക്കുകയും ചെയ്തിരുന്നു. മനുഷ്യരാശിക്ക് തന്നെ അപമാനമാണ് മൻസൂർ എന്നായിരുന്നു തൃഷ പറഞ്ഞത്. പിന്നാലെ സംവിധായകർ അടക്കമുള്ളവർ മൻസൂറിനെതിരെ രം​ഗത്ത് എത്തിയിരുന്നു. വിഷയം വിവാദമായതോടെ വിശദീകരണവുമായി മന്‍സൂര്‍ അലി ഖാനും രംഗത്ത് എത്തിയിരുന്നു. തൃഷയെ പ്രശംസിക്കുക ആണ് താന്‍ ചെയ്തതെന്നും എഡിറ്റഡ് വീഡിയോ മാത്രമാണ് പുറത്തുവന്നതെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. ഒപ്പം അഭിനയിക്കുന്നവരെ ബഹുമാനിക്കുന്ന ആളാണ് താനെന്നും നടന്‍ പ്രതികരിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios