എന്തുകൊണ്ട് ഇത്രയും ആളുകൾ മഞ്ഞുമ്മല്‍ കാണാന്‍ തിയറ്ററിൽ വരുന്നു എന്നതിനും നിര്‍മാതാവ് മറുപടി പറയുന്നു.

ഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ വലിയ വിജയം നേടാനുള്ള കാരണം എന്തെന്ന് തുറന്നു പറഞ്ഞ് തമിഴ് നിർമാതാവ് ധനഞ്ജയൻ. ചിത്രത്തിൽ തമിഴും സംസാരിക്കുന്നുണ്ടെന്നും അതുകൊണ്ട് പൂർണമായും മഞ്ഞുമ്മൽ മലയാള സിനിമയെന്ന് പറയാനാകില്ല എന്നും നിർമാതാവ് പറയുന്നു. ഇത്രയും ആളുകൾ തിയറ്ററിലേക്ക് കൊണ്ടുവരാനുള്ള സിനിമയുടെ മാജിക് എന്നത് കണ്ടന്റ് ആണെന്നും ഇദ്ദേഹം പറയുന്നു. ഒരു തമിഴ് യുട്യൂബ് ചാനലിനോട് ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. 

"മലയാളത്തിലാണ് തമിഴ്നാട്ടിൽ ചിത്രം റിലീസ് ചെയ്തത്. സബ്ടൈറ്റിൽ ഉണ്ടായിരുന്നു. പക്ഷേ പ്രധാനപ്പെട്ട വിഷം എന്നത് മിക്ക അഭിനേതാക്കളും തമിഴാണ് സംസാരിക്കുന്നത്. മലയാളം പടത്തിൽ തമിഴ് സംസാരിക്കുന്നു. ഐക്കോണിക് ആയിട്ടുള്ള കാരണം ​ഗുണ സിനിമ അതിലുണ്ട്. കമൽഹാസൻ സാർ ഉണ്ട്. ​ഗുണ സിനിമ റിലീസ് ചെയ്തപ്പോൾ ഹിറ്റായിരുന്നില്ല. പക്ഷേ ഐക്കോണിക് പടമായി ഇപ്പോഴും ചർച്ചകളിൽ ഇടംനേടാറുണ്ട്. അതിലെ പാട്ടും ഡയലോ​ഗും ഇന്നും ഐക്കോണിക് തന്നെയാണ്. അക്കാര്യത്തിൽ ഒരു സിനിമയിൽ വളരെ സ്മാർട്ടായി ഉൾപ്പെടുത്തിയിരിക്കുന്നു. അതേ കേവിൽ പോയി പടം എടുത്തു. അതിൽ എല്ലാവരും തമിഴും സംസാരിക്കുന്നു. ഇതുകൊണ്ട് പൂർണമായും മഞ്ഞുമ്മൽ ബോയ്സ് മലയാള പടം അല്ല. ചില അഭിനേതാക്കൾ മാത്രമാണ് മലയാളം സംസാരിക്കുന്നത്. ഇവിടെ വിഷയം എന്തെന്നാൽ ഈ സിനിമ കാണുന്നവർക്ക് മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമ അല്ല. തമിഴിൽ വന്ന പടം എന്ന് തമിഴ്നാട്ടുകാർ ചിന്തിക്കുന്നു", എന്ന് ധനഞ്ജയൻ പറയുന്നു. 

'മഞ്ഞുമ്മൽ ബോയ്സ്' ആവേശം, സിനിമ കണ്ട് ​ഗുണാ കേവിൽ ഇറങ്ങി യുവാക്കൾ, അറസ്റ്റ്

എന്തുകൊണ്ട് ഇത്രയും ആളുകൾ തിയറ്ററിൽ വരുന്നു എന്ന് ചോദിച്ചാൽ, "അതിന്റെ കണ്ടന്റ് ആണ്. കഴിഞ്ഞ നാല് മാസമായി തമിഴ് സിനിമയിൽ നല്ല കണ്ടന്റ് ഉള്ള സിനിമ വന്നിട്ടില്ല. ഏറ്റവും ഒടുവിൽ വന്നത് ജി​ഗർതണ്ട ഡബിൾ എക്സ് മാത്രമാണ്. പിന്നീട് വന്നവയ്ക്ക് സെൻസേഷണൽ ആയിട്ടുള്ള സംസാരം വന്നില്ല. നാല് മാസം കൊണ്ട് പ്രേക്ഷകരെ തിയറ്ററിൽ എത്തിക്കാനുള്ള കണ്ടന്റ് ഉണ്ടായിട്ടില്ല. വേറൊരു കാര്യം തമിഴ് സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ ടെല​ഗ്രാമിൽ വരുന്നുണ്ട്. പക്ഷേ പ്രേമലുവോ മഞ്ഞുമ്മൽ ബോയ്സോ ഇതുവരെ ടെല​ഗ്രാമിൽ വന്നിട്ടില്ല. തമിഴ്നാട്ടിൽ വന്ന ശേഷം ചിലപ്പോൾ വന്നായിരിക്കാം. കേരളത്തിൽ അങ്ങനെ സംഭവിക്കാത്തത് അവർ ആരും തന്നെ മൊബൈലിൽ സിനിമ കണ്ടില്ല എന്നതാണ്. ഇവിടെ പുതിയ സിനിമ ഇറങ്ങിയാൽ ചോദിക്കുന്നത് ടെല​ഗ്രാമിൽ വന്തിച്ചാ എന്നാണ് കേൾക്കുന്നത്", എന്നാണ് ധനഞ്ജയൻ പറഞ്ഞത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..