ചിത്രം റിലീസ് ചെയ്യരുതെന്നാണ് ബ്രാഹ്മണ അസോസിയേഷന്റെ പ്രധാന ആവശ്യം. വെട്രിമാരൻ നിർമിച്ച ചിത്രം പുതുമുഖം വർഷ ഭരത് ആണ് സംവിധാനം ചെയ്തത്.
ചെന്നൈ : സംവിധായകനും നിർമ്മാതാവുമായ വെട്രിമാരന് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷൻ വക്കീൽ നോട്ടീസ് അയച്ചു. വെട്രിമാരൻ നിർമ്മിച്ച ‘ബാഡ് ഗേൾ ‘എന്ന പുതിയ സിനിമയിൽ ബ്രാഹ്മണ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് ബ്രാഹ്മണ അസോസിയേഷന്റെ നിയമ നടപടി.
നായിക കഥാപാത്രമായ ബ്രാഹ്മണ സമുദായത്തിൽ നിന്നുളള പെൺകുട്ടി അസാന്മാർഗിക മാർഗത്തിൽ ജീവിക്കുന്നതായാണ് ടീസറിൽ കാണിക്കുന്നതെന്നും ചിത്രത്തിലെ രംഗങ്ങൾ ഭരണഘടന ലംഘനമാണെന്നും പരാതിയിലുണ്ട്. ചിത്രം റിലീസ് ചെയ്യരുതെന്നാണ് ബ്രാഹ്മണ അസോസിയേഷന്റെ പ്രധാന ആവശ്യം. വെട്രിമാരൻ നിർമിച്ച ചിത്രം പുതുമുഖം വർഷ ഭരത് ആണ് സംവിധാനം ചെയ്തത്.
അവസാന ചിത്രം, വിദേശത്ത് വമ്പന്‍ റിലീസ്; 'ജന നായകന്‍റെ' ഓവർസീസ് റൈറ്റ്‍സിന് റെക്കോർഡ് തുക

