15 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ജനപ്രിയ ടിക്ടോക്ക് താരമാണ് കിലി.
സോഷ്യൽ മീഡിയയിലൂടെ പ്രശസ്തനായ ടാൻസാനിയൻ താരം കിലി പോളിന്(Kili Paul) നേരെ അജ്ഞാതരുടെ ആക്രമണം. അഞ്ചംഗ സംഘം ചേർന്ന് തന്നെ മർദ്ദിച്ചുവെന്ന് കിലി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.ശരീരത്തിൽ അഞ്ച് തുന്നലുകൾ ഉണ്ട് എന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും തരാം പറയുന്നു.
വലതു കാലിന്റെ വിരലിന് പരിക്കേൽക്കുകയും തുന്നലുമുണ്ട്. വടിയും കത്തിയുമുപയോഗിച്ചാണ് അക്രമിച്ചത്. ഭാഗ്യവശാലാണ് ഞാൻ രക്ഷപ്പെട്ടത്. ദൈവത്തിന് നന്ദി, എല്ലാവരും എനിക്കു വേണ്ടി പ്രാർഥിക്കണം കിലി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

15 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ജനപ്രിയ ടിക്ടോക്ക് താരമാണ് കിലി. കിലിയും, അദ്ദേഹത്തിന്റെ സഹോദരി നീമ പോളുമാണ് ഈ വീഡിയോയ്ക്ക് പുറകില്‍. ഇത്തരം നിരവധി ലിപ്-സിങ്ക് വീഡിയോകളും, നൃത്ത പ്രകടനങ്ങളും ഇവര്‍ ടിക് ടോക്കില്‍ അവതരിപ്പിച്ചിട്ടുണ്ട്. നര്‍ത്തകനും, കണ്ടന്റ് ക്രിയേറ്ററുമാണ് താന്‍ എന്നാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹത്തിന് 180,000 ഫോളോവേഴ്സ് ഉണ്ട്. നീമയ്ക്ക് 2,500 ഫോളോവേഴ്സായി കഴിഞ്ഞു. ഒരുപാട് ഹിന്ദി സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്ന് കിലി പറഞ്ഞിരുന്നു. സല്‍മാന്‍ ഖാനാണ് കിലിയുടെ ഇഷ്ടതാരം, അതേസമയം ഹൃത്വിക് റോഷനെയും, മാധുരി ദീക്ഷിതിനെയുമാണ് സഹോദരിയ്ക്ക് ഇഷ്ടം.
പാന്‍ ഇന്ത്യ എന്ന വാക്ക് അനാദരവ്'; എല്ലാ സിനിമകളും ഇന്ത്യന്‍ സിനിമകളെന്ന് സിദ്ധാര്‍ത്ഥ്
തമിഴ് സിനിമാ പ്രേമികളുടെ പ്രിയതാരമാണ് നടന്‍ സിദ്ധാര്‍ത്ഥ്( Siddharth). അഭിനേതാവ് എന്നതിന് പുറമെ സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളിൽ തന്റേതായ നിലപാട് തുറന്ന് പറയാൻ മടി കാണിക്കാത്ത താരം കൂടിയാണ് സിദ്ധാർത്ഥ്. ഈ തുറന്ന് പറച്ചിലുകൾ പലപ്പോഴും വിവാദങ്ങൾക്കും വഴിവച്ചിട്ടുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യൻ സിനിമകളുടെ തുടരെ ഉള്ള വിജയത്തിന് ശേഷം പാൻ ഇന്ത്യൻ സിനിമകളെ കുറിച്ചുള്ള ചർച്ചകളിൽ നിലപാട് വ്യക്തമാക്കുകയാണ് സിദ്ധാർത്ഥ്. പാന്‍ ഇന്ത്യ എന്ന പദം അനാദരവായിട്ടാണ് താന്‍ കാണുന്നതെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു.
'സിനിമ പ്രാദേശികമാണെന്ന് പറയുന്നതിനാണ് പാന്‍ ഇന്ത്യ എന്ന പദം ഉപയോഗിക്കുന്നത്. എല്ലാ ഭാഷകളില്‍ നിന്നുള്ള സിനിമകളും ഇന്ത്യന്‍ സിനിമകളാണ്. എന്ത്‌കൊണ്ട് 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് പാന്‍ ഇന്ത്യന്‍ സിനിമ എന്ന പദം ഉണ്ടായിരുന്നില്ല. മണിരത്‌നം സംവിധാനം ചെയ്ത 'റോജ' എന്ന തമിഴ് സിനിമ ഇന്ത്യ മുഴുവന്‍ കണ്ടിരുന്നു. അത് ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണെന്ന് ആരും പറഞ്ഞിട്ടില്ല. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് തന്നെ തെറ്റാണ്. ഇന്ത്യന്‍ സിനിമയെന്ന് പറയണം. അല്ലെങ്കില്‍ സിനിമ ഏത് ഭാഷയിലാണ് എന്ന് പരാമര്‍ശിക്കണം', എന്ന് സിദ്ധാർത്ഥ് പറയുന്നു.
കെജിഎഫ്2, ആർആർആർ തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളുടെ വിജയത്തില്‍ ബോളിവുഡില്‍ അടക്കം വലിയ ചർച്ചകളാണ് നടക്കുന്നത്. ഈ അവസരത്തിലാണ് സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം. നേരത്തെ അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മിലും വാക്‌പോരുണ്ടായിരുന്നു.
