Asianet News MalayalamAsianet News Malayalam

ഇത് ഫേസ് ആപ് അല്ല; പ്രായക്കൂടുതലുള്ള ലുക്കിലുള്ള ഫോട്ടോയുമായി അമ്പരപ്പിച്ച് തപ്‍സി!

സാൻഡ് കി ആങ്ക് എന്ന പുതിയ ചിത്രത്തിലെ ഫോട്ടോയാണ് തപ്‍സി ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Tapsi has epic reaction to bollywood celebs trying age challenge on faceapp
Author
Mumbai, First Published Jul 18, 2019, 1:21 PM IST

സാമൂഹ്യമാധ്യമത്തില്‍ എല്ലാവരും ഫേസ് ആപ്പിന്റെ പിന്നാലെയാണ്.  കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ എങ്ങനെയിരിക്കും എന്ന ഫോട്ടോയാണ് എല്ലാവരും ഷെയര്‍ ചെയ്യുന്നത്. അതായത് പ്രായമായാല്‍ എങ്ങനെയുണ്ടാകും എന്ന ഫോട്ടോ. എന്നാല്‍ ആപ്ലിക്കേഷൻ ഉപയോഗിക്കാതെ പ്രായം തോന്നിക്കുന്ന ലുക്കിലുള്ള ഫോട്ടോ ഷെയര്‍ ചെയ്‍താണ് തപ്‍സി എല്ലാവരെയും അമ്പരിപ്പിക്കുന്നത്.

സാൻഡ് കി ആങ്ക് എന്ന പുതിയ ചിത്രത്തിലെ ഫോട്ടോയാണ് തപ്‍സി ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് വലിയ സ്വീകരണമാണ് നേരത്തെ ലഭിച്ചത്. ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്‍സി ചിത്രത്തില്‍ അഭിനയിക്കുന്നത്. 60 വയസ്സുള്ളതാണ് കഥാപാത്രം.  ഏറെ പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിലെ കൌതുകവും തപ്‍സി പറഞ്ഞിരുന്നു.

വളരെ വ്യത്യസ്‍തമായ ഒരു കാര്യം ഞാൻ ആലോചിക്കുകയാണ്. ഞാൻ 30 വയസ്സുള്ള ഒരു കോളേജ് വിദ്യാര്‍ഥിനിയായി എത്തിയാല്‍ ആരും ചോദിക്കില്ല. വലിയ താരങ്ങള്‍ പോലും കോളേജ് പ്രായത്തിലെ കഥാപാത്രങ്ങളായാല്‍ ആരും ഒന്നും ചോദിക്കില്ല. ഒന്നും പ്രത്യേകിച്ച് തോന്നില്ല, ആര്‍ക്കും- പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിനെ കുറിച്ച് തപ്‍സി പറയുന്നു. രണ്ട് നടിമാര്‍ അവരുടെ കരിയറിന്റെ പ്രധാന ഘട്ടത്തില്‍ ഇരട്ടിപ്രായമുള്ള കഥാപാത്രമായി എത്തുന്നത് അപരിചിതമാണ്. സാധാരണ ഇന്ന് എല്ലാ നടിമാരും പ്രായം കുറവുള്ള കഥാപാത്രമാണ് ചെയ്യാൻ ശ്രമിക്കാറുള്ളത് ഞങ്ങള്‍ ഇരട്ടിപ്രായമുള്ള കഥാപാത്രത്തെയാണ് തെരഞ്ഞെടുത്തത്. അത് അഭിനന്ദിക്കുന്നതിനു പകരം ആള്‍ക്കാര്‍ അതിലെ പ്രശ്‍നങ്ങള്‍ കണ്ടെത്താൻ ശ്രമിക്കുകയാണ്- തപ്‍സി പറയുന്നു.

പ്രകാശി എന്ന മറ്റൊരു പ്രായക്കൂടുതലുള്ള ഷാര്‍പ് ഷൂട്ടറായി എത്തുന്നത് ഭൂമിയാണ്.

Follow Us:
Download App:
  • android
  • ios