Asianet News MalayalamAsianet News Malayalam

കോളേജ് കുമാരിയായാല്‍ പ്രശ്‍നമില്ല; കഥാപാത്രത്തിന് പ്രായം കൂടിയാല്‍ എന്താണ് പ്രശ്‍നം; തപ്‍സി ചോദിക്കുന്നു

തപ്‍സി നായികയാകുന്ന പുതിയ ചിത്രമാണ് സാൻഡ് കി ആങ്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്‍സി ചിത്രത്തില്‍ അഭിനയിക്കുന്നത്. 60 വയസ്സുള്ളതാണ് കഥാപാത്രം. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ വലിയ സന്തോഷവതിയാണ് താനെന്ന് തപ്‍സി പറയുന്നു. അതേസമയം ഏറെ പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിലെ കൌതുകവും തപ്‍സി പറയുന്നു.

Tapsi on Sand Ki Ankh poster flak No one questioned when I played college girl at 30
Author
Mumbai, First Published Jun 4, 2019, 12:51 PM IST

തപ്‍സി നായികയാകുന്ന പുതിയ ചിത്രമാണ് സാൻഡ് കി ആങ്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഷാര്‍പ് ഷൂട്ടറായ ചന്ദ്രോ ആയിട്ടാണ് തപ്‍സി ചിത്രത്തില്‍ അഭിനയിക്കുന്നത്. 60 വയസ്സുള്ളതാണ് കഥാപാത്രം. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ വലിയ സന്തോഷവതിയാണ് താനെന്ന് തപ്‍സി പറയുന്നു. അതേസമയം ഏറെ പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിലെ കൌതുകവും തപ്‍സി പറയുന്നു.

വളരെ വ്യത്യസ്‍തമായ ഒരു കാര്യം ഞാൻ ആലോചിക്കുകയാണ്. ഞാൻ 30 വയസ്സുള്ള ഒരു കോളേജ് വിദ്യാര്‍ഥിനിയായി എത്തിയാല്‍ ആരും ചോദിക്കില്ല. വലിയ താരങ്ങള്‍ പോലും കോളേജ് പ്രായത്തിലെ കഥാപാത്രങ്ങളായാല്‍ ആരും ഒന്നും ചോദിക്കില്ല. ഒന്നും പ്രത്യേകിച്ച് തോന്നില്ല, ആര്‍ക്കും- പ്രായക്കൂടുതലുള്ള കഥാപാത്രമായി എത്തുന്നതിനെ കുറിച്ച് തപ്‍സി പറയുന്നു. രണ്ട് നടിമാര്‍ അവരുടെ കരിയറിന്റെ പ്രധാന ഘട്ടത്തില്‍ ഇരട്ടിപ്രായമുള്ള കഥാപാത്രമായി എത്തുന്നത് അപരിചിതമാണ്. സാധാരണ ഇന്ന് എല്ലാ നടിമാരും പ്രായം കുറവുള്ള കഥാപാത്രമാണ് ചെയ്യാൻ ശ്രമിക്കാറുള്ളത് ഞങ്ങള്‍ ഇരട്ടിപ്രായമുള്ള കഥാപാത്രത്തെയാണ് തെരഞ്ഞെടുത്തത്. അത് അഭിനന്ദിക്കുന്നതിനു പകരം ആള്‍ക്കാര്‍ അതിലെ പ്രശ്‍നങ്ങള്‍ കണ്ടെത്താൻ ശ്രമിക്കുകയാണ്- തപ്‍സി പറയുന്നു. പ്രകാശി എന്ന മറ്റൊരു പ്രായക്കൂടുതലുള്ള ഷാര്‍പ് ഷൂട്ടറായി എത്തുന്നത് ഭൂമിയാണ്.

Follow Us:
Download App:
  • android
  • ios