ദേവദത്ത നാഗെ ആണ് ആദിപുരുഷിൽ ഹനുമാനായി എത്തുന്നത്.

തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'ആദിപുരുഷ്'. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാവണനായി സെയ്‍ഫ് അലി ഖാനും രാമനായി പ്രഭാസും വേഷമിടുന്നു. ഇതിനോടകം വന്ന സിനിമയുടെ അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. അത്തരത്തിൽ ഹനുമാൻ ജയന്തി ദിനത്തോട് അനുബന്ധിച്ച് ആദിപുരുഷ് ടീം പങ്കുവച്ച പുതിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. 

ദേവദത്ത നാഗെ ആണ് ആദിപുരുഷിൽ ഹനുമാനായി എത്തുന്നത്. അദ്ദേഹത്തിന്റെ ക്യാരക്ടർ ലുക്കാണ് അണിയറ പ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്. 'രാമന്റെ ഭക്തരും രാംകഥയുടെ ജീവിതവും... ഹനുമാൻ ഭഗവാൻ നമസ്‌കാരം', എന്നാണ് പോസ്റ്റർ പങ്കുവച്ച് നടൻ പ്രഭാസ് കുറിച്ചത്. 

പലതവണ റിലീസ് മാറ്റിവച്ച ആദിപുരുഷ് ജൂണ്‍ 16ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സണ്ണി സിംഗ്, ദേവ്‍ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.

View post on Instagram

ആദിപുരുഷിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസർ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്സിനെ പരിഹസിച്ചും വിമർശിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. 

'17-ാം വയസിലെ തീരുമാനം ജീവിതം മാറ്റിമറിച്ചു, ചതിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോൾ ഗർഭിണിയായിരുന്നു': അഞ്ജു പ്രഭാകർ