Asianet News MalayalamAsianet News Malayalam

മൂന്നാമാഴ്‍ചയിലും ഹനുമാന്റെ കുതിപ്പ്, 40 കോടി ബജറ്റിലെത്തി നേടിയത് ആറര മടങ്ങ് കളക്ഷൻ

വമ്പൻമാരെ അത്ഭുതപ്പെടുത്തി ഹനുമാൻ.

Teja Sajja starrer HanuMan collection report out earns more than 270 crore hrk
Author
First Published Feb 3, 2024, 11:44 AM IST

തെലുങ്കില്‍ നിന്നുള്ള ഒരു വിസ്‍മയ ചിത്രമായിരിക്കുകയാണ് ഹനുമാൻ. റിലീസായിട്ട് നാളുകളായിട്ടും ഹനുമാൻ ആഗോള കളക്ഷനില്‍ കുതിക്കുകയാണ് എന്നാണ് ബോക്ല് ഓഫീസ് റിപ്പോര്‍ട്ട്. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിരിക്കേ വമ്പൻ ലാഭമാണ് ഹനുമാൻ നേടിയിരിക്കുന്നത്. മൂന്നാമാഴ്‍ച പിന്നിടുമ്പോള്‍ ഹനുമാൻ 270 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

തിയറ്റര്‍ ബിസിനസില്‍ നിന്ന് 100 കോടി രൂപയിലധികം  ടോളിവുഡില്‍ നിന്ന്  ലാഭം നേടുന്ന നാലാമത്തെ ചിത്രമായിട്ടുമുണ്ട് ഹനുമാൻ. എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രങ്ങളായ ബാഹുബലി, ബാഹുബലി 2, ആര്‍ആര്‍ആര്‍ എന്നിവയാണ് 40 കോടി ബജറ്റില്‍ ഒരുങ്ങിയ ഹനുമാന് മുമ്പ് ടോളിവുഡില്‍ ഇത്തരം ഒരു നേട്ടത്തില്‍ എത്തിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. തേജ സജജയാണ് ഹനുമാനിലെ നായകൻ. ഒരു പാൻ ഇന്ത്യൻ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഹനുമാൻ പ്രദര്‍ശനത്തിന് എത്തിയത്.

അമൃത നായര്‍ തേജയുടെ നായികയായെത്തുന്നു. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി നായകനായി മുമ്പെത്തിയ ചിത്രം 'അത്ഭുത'മാണ്. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: മോഹൻലാലിനെ വീഴ്‍ത്തിയ വിജയ്, കേരള കളക്ഷനില്‍ ഒന്നാമൻ സര്‍പ്രൈസ്, മമ്മൂട്ടി പിന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios