Asianet News MalayalamAsianet News Malayalam

സൂപ്പര്‍ഹീറോയായി തേജ സജ്ജ, ഹനുമാൻ ട്രെയിലര്‍ പുറത്ത്

തേജ സജ്ജ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

Teja Sajja starrer HanuMans trailer out hrk
Author
First Published Dec 19, 2023, 1:24 PM IST

തേജ സജ്ജ നായകനാകുന്ന പുതിയ ചിത്രമാണ് ഹനുമാൻ. ഒരു പാൻ ഇന്ത്യൻ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഹനുമാൻ പ്രദര്‍ശനത്തിന് എത്തുക. ആരാധകരെ ആവേശത്തിലാക്കി ഹനുമാൻ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ദൃശ്യ വിസ്‍മയമായിരിക്കും ഹനുമാൻ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

പ്രശാന്ത് വര്‍മയാണ് ഹനുമാൻ സിനിമ സംവിധാനം ചെയ്യുന്നത്. ജനുവരി 12ന് പതിനൊന്ന് ഭാഷകളിലായിട്ടാണ് ഹനുമാൻ ചിത്രം പ്രദര്‍ശനത്തിനെത്തുക. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് ഹനുമാൻ ഒരുക്കുന്ന പ്രശാന്ത് വര്‍മ.

കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം. തേജയുടെ ഹനുമാൻ പ്രൈംഷോ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്. അസ്രിൻ റെഡ്ഡിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂര്‍. വെങ്കട് കുമാര്‍ ആണ് ഹനുമാൻ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസര്‍. അമൃത നായരാണ് തേജയുടെ നായികയായി എത്തുന്നത്. വരലക്ഷ്‍മി ശരത്‍കുമാര്‍, വിനയ് റായ്, സത്യാ, രാജ് ദീപക് ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ശ്രീ നാഗേന്ദ്ര ടംഗാലയാണ് തേജയുടെ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'അത്ഭുത'മായിരുന്നു.  'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായിക. സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: ബിരിയാണിപ്രിയൻ, സ്വപ്‍ന കാമുകൻ, സൂപ്പര്‍ താരം ആഗ്രഹിച്ചത് ഹോട്ടല്‍ ബിസിനസ്, പ്രഭാസിന്റെ അറിയാക്കഥകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios