Asianet News MalayalamAsianet News Malayalam

'അതിന് ഉത്തരവാദി ഞാൻ', നസ്രിയയ്‍ക്കൊപ്പമുള്ള സിനിമ പരാജയപ്പെട്ടതില്‍ നടൻ നാനിയുടെ വെളിപ്പെടുത്തല്‍

നസ്രിയ നായികയായ തെലുങ്ക് ചിത്രത്തെ കുറിച്ച് നടൻ നാനി.

Telugu acto Nani says about Malayalam Nazriyas Ante Sundaraniki hrk
Author
First Published Aug 20, 2024, 12:51 PM IST | Last Updated Aug 20, 2024, 12:51 PM IST

നാനിയും നസ്രിയയും പ്രധാന കഥാപാത്രങ്ങളായ ചിത്രമാണ് അണ്ടേ സുന്ദരാനികി. സംവിധാനം നിര്‍വഹിച്ചത് വിവേക അത്രേയയാണ്. അണ്ടേ സുന്ദരാനികി വലിയ വിജയമായിരുന്നില്ല. എന്തുകൊണ്ടാണ് അണ്ടേ സുന്ദരാനികി പരാജയപ്പെട്ടതെന്ന് പറയുകയാണ് നാനി.

സിനിമ പരാജയപ്പെടാൻ പ്രധാന കാരണം താൻ ആണെന്ന് നടൻ നാനി വ്യക്തമാക്കുന്നു. വിവേകിനോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമാ പ്രേമി എന്ന നിലയില്‍ കഥയില്‍ ഞാൻ ആവേശഭരിതനായി. പക്ഷേ ഒരു നടൻ എന്ന നിലയിന്റെ തന്റെ ഇമേജ് ഞാൻ മറക്കുകയും ചെയ്‍തു. ആ ആശയം എന്നിലെ ഒരു സിനിമാ ആസ്വാദകൻ ഇഷ്‍ടപ്പെട്ടു. അത് സമ്മതിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ പ്രേക്ഷകര്‍ കണ്ടത് താര സിനിമയായിട്ട് ആയിരുന്നു. കഥാപാത്രങ്ങളെ കാണാൻ പ്രേക്ഷകര്‍ തയ്യാറായില്ല. എന്നാല്‍  പരാജയമായെങ്കിലും അണ്ടേ സുന്ദരാനികി സിനിമ ചെയ്‍തതില്‍ അഭിമാനിക്കുന്നുവെന്നും നാനി വ്യക്തമാക്കുന്നു.

ചെറിയ തമാശകളുള്ള എന്റെ ഓരോ സിനിമയും വൻ വിജയങ്ങളായിട്ടുണ്ട്. ഒരുപാട് ആളുകള്‍ അത് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇവിടെ കൂടുതല്‍ നാടകീയമായിരുന്നു. കോമഡി പിന്നിലേക്ക് മാറി. തെറ്റായ ഒരു തെരഞ്ഞെടുപ്പായിരുന്നു അത്. താരത്തിന്റെ ആവശ്യം അതിനില്ലായിരുന്നു. സിനിമ എല്ലാവരും അഭിനന്ദിക്കേണ്ട ഒന്നാണെന്നും പറയുന്നു നാനി.

ദസറ എന്ന വൻ ഹിറ്റിന്റെ സംവിധായകൻ ശ്രീകാന്ത് ഒഡേലയുടെ പുതിയ ഒരു ചിത്രത്തില് നാനി നായകനാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിലുള്ള ചിത്രമായ ദസറയില്‍ നാനി 'ധരണി'യായപ്പോള്‍ നായികാ കഥാപാത്രമായ വെണ്ണേലയായി കീര്‍ത്തി സുരേഷെത്തി. നാനി നായകനായി എത്തിയപ്പോള്‍ ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തില്‍ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം, സറീന വഹാബ്, ഷൈൻ ടോം ചാക്കോ എന്നിവരും 'ദസറ'യില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാകുകയും സന്തോഷ് നാരായണൻ സംഗീതവും സത്യൻ സൂര്യൻ ഐഎസ്‍സിഛായാഗ്രാഹണവും അവിനാശ് കൊല്ല ആര്‍ടും നിര്‍വഹിച്ചു. ശ്രീ ലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിര്‍മാണം സുധാകർ ചെറുകുരി നിര്‍വഹിക്കുന്നു.

Read More: ഫൈറ്റര്‍ വീണു, ഓപ്പണിംഗ് വീക്കെൻഡ് കളക്ഷനില്‍ സ്‍ത്രീ 2 ഞെട്ടിക്കുന്നു, ആ ചിത്രം മാത്രം മുന്നില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios