Asianet News MalayalamAsianet News Malayalam

ഷൈൻ ടോം ചാക്കോയുടെ ജന്മദിനത്തിൽ "തേരി മേരി" യുടെ മോഷൻ പോസ്റ്റർ എത്തി

ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഹണി റോസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. 

teri meri malayalam movie motion poster out vvk
Author
First Published Sep 19, 2023, 12:29 PM IST

കൊച്ചി: ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ശ്രീ അംജിത് എസ്കെ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ "തേരി മേരി" യുടെ മോഷൻ പോസ്റ്റർ റിലീസ് ചെയ്‌തു. ഷൈൻ ടോം ചാക്കോയുടെ ജന്മദിനമായ സെപ്റ്റംബർ 15 ന് കലൂർ ഐഎംഎ ഹൗസിൽ വെച്ചായിരുന്നു റിലീസ്. അതോടൊപ്പം ചിത്രത്തിന്റെ ടൈറ്റിൽ അന്നൗൺസ്‌മെന്റും നടന്നു.

ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ഹണി റോസ്, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. നവാഗതനായ ശ്രീരാജ് എം രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ  പി സുകുമാരൻ ഐ എസ് സി ആണ്. നവാഗതയായ ആരതി മിഥുൻ ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത്.

സംഗീത സംവിധാനം നിർവഹിക്കുന്നത് കൈലാസ് മേനോനാണ്.   പ്രൊജക്റ്റ്‌ ഡിസൈനർ നോബിൾ ജേക്കബ്, എഡിറ്റർ സാഗർ ദാസ്, അസോസിയേറ്റ് ഡയറക്ടർ ജമ്‌നാസ് മുഹമ്മദ്‌, കോസ്റ്റ്യൂം വെങ്കിട് സുനിൽ, സ്റ്റിൽസ് സായ്‌സ് സായുജ്, പിആർഒ മഞ്ജു ഗോപിനാഥ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

റോക്കി ഓര്‍ റാണി കീ പ്രേം കഹാനി: ബോളിവുഡിലെ സൂപ്പര്‍താര ദമ്പതികളുടെ പ്രണയം കണ്ട് എടുത്ത പടം

ഹണി റോസിന്റെ 'റേച്ചല്‍' ചിത്രീകരണം ആരംഭിച്ചു

Follow Us:
Download App:
  • android
  • ios