തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് തല അജിത്ത്. വലിമൈ ആണ് അജിത്ത് നായകനായി അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമ. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാണ്. അതേസമയം അജിത്ത് ഭാര്യ ശാലിനിക്ക് നല്‍കിയ ഒരു വാഗ്‍ദാനത്തെ കുറിച്ചുള്ള വാര്‍ത്തയാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. വിവാഹം കഴിഞ്ഞ്, 20 വര്‍ഷം കഴിഞ്ഞിട്ടും അജിത്ത് തന്റെ വാക്ക് തെറ്റിച്ചിട്ടില്ല എന്നും ആരാധകര്‍ പറയുന്നു.

അമര്‍ക്കളം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ 1999ലാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. തൊട്ടടുത്ത വര്‍ഷം വിവാഹിതരായതിനു ശേഷം ശാലിനി സിനിമയില്‍ അഭിനയിച്ചിട്ടുമില്ല. എന്നാല്‍ ശാലിനിക്ക് അജിത്ത് ഒരു വാക്ക് നല്‍കിയിരുന്നു. ഒരേസമയം ഒന്നിൽ കൂടുതൽ സിനിമകൾ ചെയ്യില്ല. മാസത്തിൽ 15 ദിവസം ഷൂട്ടിംഗിനു വേണ്ടിയും ബാക്കി 15 ദിവസം വീട്ടുകാർക്ക് വേണ്ടിയും മാറ്റിവെയ്ക്കും. എന്നതായിരുന്നു അജിത്ത് ശാലിനിക്ക് നൽകിയ വാക്ക്. ഒരിക്കല്‍പ്പോലും അജിത്ത് വാക്ക് തെറ്റിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ആരാധകര്‍ പറയുന്നു. വളരെ കുറച്ച് സിനിമകള്‍ മാത്രം ചെയ്യുന്ന താരമാണ് അജിത്ത്.