വലിമൈ ആണ് അജിത്ത് അഭിനയിച്ച് ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം. 


രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് തമിഴകത്തിന്റെ തല അജിത്ത്. വലിമൈ ആണ് അജിത്തിന്റെ പുതിയ സിനിമ. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ അജിത്ത് ഷൂട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

Scroll to load tweet…

സിനിമയ്‍ക്ക് പുറമേ കാര്‍ റേസിംഗിലും ഷൂട്ടിംഗിലും ഏറെ താല്‍പര്യം കാട്ടുന്ന ആളാണ് അജിത്ത്. ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പുകളില്‍ അടക്കം അജിത്ത് ഭാഗമാകാറുണ്ട്. ഇപോള്‍ അജിത്ത് ഷൂട്ട് ചെയ്യുന്ന വീഡിയോ ട്വിറ്ററിലെ ആരാധക കൂട്ടായ്‍മകളാണ് പങ്കുവെച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് വലിമൈയില്‍ അജിത്ത് അഭിനയിക്കുന്നത്.

എച്ച് വിനോദാണ് വലിമൈ സംവിധാനം ചെയ്യുന്നത്.

വലിമൈയില്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥനായി താരം അഭിനയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ കഥാപാത്രത്തിന്റെ പേര് ഈശ്വരമൂര്‍ത്തിയാണ്. വലിമൈയില്‍ ഹുമ ഖുറേഷിയാണ് നായികയായി അഭിനയിക്കുന്നത്. വലിമൈ ചിത്രീകരണം പൂര്‍ത്തിയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.