വലിമൈ എന്ന പുതിയ ചിത്രത്തില്‍ സ്റ്റൈലിഷ് ലുക്കില്‍ തല അജിത്തും ഹുമ ഖുറേഷിയും.

തമിഴകത്തിന്റെ തല അജിത്തിന്റെ (Ajith) ചിത്രമാണ് വലിമൈ (valimai). ഹുമ ഖുറേഷി ആണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്. വലിമൈ എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ഹുമേ ഖുറേഷിയുടെ ചിത്രത്തിലെ ലുക്കും പുറത്തുവന്നിരിക്കുകയാണ്.

Scroll to load tweet…

ആനന്ദ് വികടൻ ആണ് ചിത്രത്തിന്റെ എക്സ്‍ക്ലൂസീവ് ഫോട്ടോകള്‍ പുറത്തുവിട്ടിരിക്കുന്നത്. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുക. അജിത്ത് പൊലീസ് വേഷത്തിലാകും ചിത്രത്തില്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. 2022 ജനുവരിയില്‍ പൊങ്കല്‍ റിലീസായിട്ടാണ് എത്തുക. നീരവ് ഷാ ഛായാഗ്രഹണവും യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. യുവൻ ശങ്കര്‍ രാജയും അനുരാഗ് കുല്‍കര്‍ണിയും ചേര്‍ന്ന് ആലപിച്ച ഗാനം ഇതിനകം തന്നെ വൻ ഹിറ്റുമാണ്.

തല നായകനാകുന്ന ചിത്രമായ വലിമൈയുടെ പ്രഖ്യാപനം മുതലുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

തമിഴ്‍നാട്ടിലെ തിയേറ്റര്‍ വിതരണാവകാശം റൊമിയോ പിക്ചേഴ്‍സിന്റെ രാഹുലും ഗോപുരം സിനിമയും സ്വന്തമാക്കിയിരുന്നു. ഒടിടിയല്ല തിയറ്ററില്‍ തന്നെയാകും ചിത്രം റിലീസ് ചെയ്യുക എന്ന് നേരത്തെ വലിമൈയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ബസ് ചേസ് അടക്കമുള്ള രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.