Asianet News MalayalamAsianet News Malayalam

'ദളപതി 67' സ്‍ട്രീമിംഗ് ചെയ്യുക ഏത് ഒടിടിയില്‍?, പ്രഖ്യാപനവുമായി നിര്‍മാതാക്കള്‍

വിജയ് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഡിജിറ്റല്‍ പാര്‍ട്‍ണറെ പ്രഖ്യാപിച്ചു.

Thalapathy 67s digital partner is declared by producer hrk
Author
First Published Feb 2, 2023, 4:02 PM IST

നാളുകളേറെയായി പ്രേക്ഷകരുടെ സജീവ ചര്‍ച്ചയിലുള്ള ചിത്രമാണ് 'ദളപതി 6'7. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകനാകുന്നുവെന്നതാണ് 'ദളപതി 67'ന്റെ പ്രത്യേകത. ചിത്രത്തിലെ അഭിനേതാക്കളില്‍ ചിലരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഒടിടി പാര്‍ട്‍ണറെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍.

നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നതുപോലെ വിജയ് ചിത്രം നെറ്റ്‍ഫ്ലിക്സില്‍ ആയിരിക്കും തിയറ്റര്‍ റിലീസിനു ശേഷം സ്‍ട്രീമിംഗ് ചെയ്യുക. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നതാണ് ദളപതി 67. സംവിധായകൻ ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മിഷ്‍കിൻ, മൻസൂര്‍ അലി ഖാൻ, അര്‍ജുൻ, മാത്യു തോമസ് എന്നിവരും ചിത്രത്തിലുണ്ട്.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്‍ത ചിത്രമായ 'വാരിസാ'ണ് വിജയ്‍യുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട് 'വാരിസി'ന്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ചിത്രത്തില്‍ ശരത്‍കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ 'രഞ്‍ജിതമേ', 'തീ ദളപതി', 'സോള്‍ ഓഫ് വാരിസ്', 'ജിമിക്കി പൊണ്ണ്', 'വാ തലൈവാ' എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് റിലീസിന് മുന്നേ വൻ ഹിറ്റായിരുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി ഹരിപിക്ചേഴ്‍സ് ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്‍സ് എന്നിവർ ചേർന്നാണ് കേരളത്തിൽ വിജയ്‍യുടെ ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.

Read More: 'ഞാൻ മികച്ച ഒരു ഭര്‍ത്താവല്ല', കാരണവും വ്യക്തമാക്കി വിക്കി കൗശല്‍

Follow Us:
Download App:
  • android
  • ios