എടാ മോനെ..; തിയറ്റർ പൂരപ്പറമ്പാക്കാന്‍ വിജയ്, 'വിസിൽ പോടു' ആടിത്തിമിർത്ത് താരങ്ങൾ
ആരാധകർ ഒന്നടങ്കം ഗാനം ഏറ്റെടുത്തു കഴിഞ്ഞു.
ഏവരും അക്ഷമരായി കാത്തിരിക്കുന്ന വിജയ് ചിത്രം ദ ഗോട്ടിന്റെ(The Greatest Of All Time) ഫസ്റ്റ് സിംഗിൾ റിലീസ് ചെയ്തു. പ്രശാന്ത്, വിജയ്, പ്രഭുദേവ, അജ്മൽ എന്നിവർ തകർത്താടുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആണ്. യുവൻ ശങ്കർ രാജയാണ് സംഗീതം. തിയറ്ററിൽ വൻ ഓളം സൃഷ്ടിക്കാൻ പോകുന്ന പാട്ടാണ് ഇതെന്ന് ഉറപ്പാണ്. ഇതിനോടകം ആരാധകർ ഒന്നടങ്കം ഗാനം ഏറ്റെടുത്തു കഴിഞ്ഞു.
വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ മുഴുവന്‍ പേര് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്നാണ്. ട്രാവല്‍ ഫാന്‍റസി ആയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രം സെപ്തംബര്‍ 5ന് റിലീസാകും എന്നാണ് വിവരം. രണ്ട് കാലഘട്ടത്തിലുള്ള വിജയ് ചിത്രത്തില്‍ വരുന്നുണ്ടെന്നാണ് വിവരം.
ഗോട്ടില്‍ ചെറുപ്പക്കാരനായ വിജയിയെ അവതരിപ്പിക്കാന്‍ സംവിധായകൻ വെങ്കട് പ്രഭുവിന്റെ ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ ആണ്. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം പ്രേക്ഷക പ്രീതി നേടിയ ചിത്രം കേരളത്തില്‍ അടക്കം മികച്ച കളക്ഷന്‍ നേടിയിരുന്നു. ആഗോളതലത്തില്‍ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മികച്ച പ്രകടനം നടന്‍ കാഴ്ചവച്ചിരുന്നു. മലയാള താരം മാത്യുവും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ തൃഷ ആയിരുന്നു നായിക.
രാമായണം സിനിമ ഒരുങ്ങുന്നു, ബജറ്റ് 700 കോടിക്കുമേൽ; നിർമാതാവായി യാഷും