വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം ലിയോയുടെ തെലുങ്ക് റിലീസില്‍ തീരുമാനമായി.

ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ലിയോയുടെ തെലുങ്ക് റിലീസ് പ്രതിസന്ധിയിലാണ് എന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലോകേഷ് കനകരാജിന്റെ പുതിയ ചിത്രം ലിയോ തെലുങ്കിന്റെ റിലീസ് ഹൈദരാബാദിലെ ഒരു കോടതി 20 വരെ സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നു എന്നാണ് ഇന്നലത്തെ റിപ്പോര്‍ട്ട്. ലിയോയുടെ റിലീസ് ഒക്ടോബര്‍ 19ന് തന്നെ തെലുങ്കിലും സാധ്യമാക്കാൻ ശ്രമം നടത്തുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയ്‍യുടെ ലിയോ ഒക്ടോബര്‍ 19ന് തന്നെ തെലുങ്കിലും റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് നാഗ വംശിയും സ്ഥിരീകരിച്ചിരിക്കുകയാണ്.

തെറ്റിദ്ധാരണയിലാണ് ലിയോയുടെ റിലീസിന് സ്റ്റേയുണ്ടായിരിക്കുന്നത്. വിജയവാഡയില്‍ ലിയോ എന്ന പേരിലൊരു സിനിമ രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒരാള്‍ കോടതിയെ സമീപിക്കുകയായിരുന്നുവെന്ന് വംശി വ്യക്തമാക്കി. പ്രശ്‍നങ്ങള്‍ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലിയോയുടെ തെലുങ്ക് റിലീസിന് മറ്റ് തടസ്സങ്ങള്‍ ഉണ്ടാകില്ലെന്നും നാഗ വംശി വ്യക്തമാക്കി.

ടൈഗര്‍ നാഗേശ്വര റാവു എന്ന സിനിമയും ഭഗവന്ത് കേസരിയും ലിയോയ്‍ക്കൊപ്പം റിലീസ് ചെയ്യുന്നു എന്നതില്‍ ഒരു പ്രശ്‍നങ്ങളില്ലെന്നും നാഗ വംശി വ്യക്തമാക്കി. റിലീസിന് എല്ലാവര്‍ക്കും അര്‍ഹിക്കുന്ന ഷോകള്‍ തിയറ്ററുകളില്‍ ഉണ്ടാകുമെന്നും നാഗ വംശി വ്യക്തമാക്കി. സിനിമകള്‍ എല്ലാം മികച്ച വിജയമാകട്ടേയെന്നും ആശംസിക്കുകയും ചെയ്യുകയാണ് നാഗ വംശി. ലിയോയുടെ തെലുങ്കിലെ വിതരണം നേടിയത് സിനിമ നിര്‍മാതാവുമായ നാഗ വംശിയാണ്.

ദളപതി വിജയ് നായകനായ ലിയോ സംവിധാനം ചെയ്‍തിരിക്കുന്നത് ലോകേഷ് കനകരാജാണ് എന്നതാണ് പ്രധാന ആകര്‍ഷണം. ലളിത് കുമാറും ജഗദിഷ് പളനിസ്വാമിയുമാണ് സിനിമയുടെ നിര്‍മാണം. വിജയ്‍യുടെ എക്കാലത്തെയും മികച്ച വിജയമാകും ചിത്രം എന്നാണ് കരുതുന്നത്. തൃഷ വിജയ്‍യുടെ നായികയായി എത്തുന്ന ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോൻ, ബാബു ആന്റണി, ജാഫര്‍, മിഷ്‍കിൻ, മാത്യു തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്.

Read More: മോഹൻലാല്‍ രണ്ടാമൻ, ഒന്നാമൻ ആ താരം, വിജയ് സര്‍വകാല റെക്കോര്‍ഡ് തിരുത്തുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക