യുകെയില്‍ വിജയ്‍യുടെ ലിയോ വൻ കളക്ഷൻ നേടുമെന്ന് ഉറപ്പാക്കി.

ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം വാര്‍ത്തകളില്‍ നിറയുകയാണ്. റിലീസടുത്തതിനാല്‍ ആരാധകരുടെ ചര്‍ച്ചകളില്‍ ലിയോ സിനിമയാണ് ഇപ്പോള്‍. യുകെയിലടക്കം വിജയ്‍യുടെ ലിയോയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഇതിനകും യുകെയില്‍ ലിയോയുടെ 50,000 ടിക്കറ്റുകള്‍ വിറ്റുപോയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

യുകെയിലെ കണക്ക് ഒരു തമിഴ് സിനിമയുടെ റെക്കോര്‍ഡാണെന്നാണ് വ്യക്തമാക്കുന്നു. വൈകാതെ ലിയോ യുകെയില്‍ ഇന്ത്യയുടെ സിനിമകളില്‍ ഒന്നാമത് എത്തും എന്ന് വിതരണക്കാരായ അഹിംസ എന്റര്‍ടെയ്‍ൻമെന്റ്സ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 14നാണ് തമിഴ്‍നാട്ടില്‍ ബുക്കിംഗ് തുടങ്ങുക എന്നും റിപ്പോര്‍ട്ടുണ്ട്. ഇനിയിപ്പോള്‍ എല്ലാ കണ്ണുകളും റിലീസ് കളക്ഷൻ എത്രയായിരിക്കും എന്നതിലേക്കാണ്.

ലിയോയുടെ ഓ‍ഡിയോ ലോഞ്ച് റദ്ദാക്കിയത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. അതിനാല്‍ ഒരു സര്‍പ്രൈസ് ഉണ്ടാകുമെന്ന് താരത്തിന്റെ ആരാധകര്‍ ഇപ്പോള്‍ പ്രതീക്ഷിക്കുന്നുണ്ട്. റിലീസിനു മുന്നേ വമ്പൻ ചടങ്ങ് ചിത്രത്തിനായി സംഘടിപ്പിച്ചേക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ദുബായ്‍ അടക്കമുള്ള പ്രദേശങ്ങള്‍ വിജയ് ചിത്രത്തിന്റെ പ്രി റിലീസ് ചടങ്ങിനായി ആലോചിക്കുന്നുണ്ട് എന്നും വൈകാതെ പ്രഖ്യാപനമുണ്ടാകും എന്നും റിപ്പോര്‍ട്ടുകളുള്ളത് ആരാധകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 43 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ആക്ഷന് പ്രധാന്യം നല്‍കുന്നതാണ് വിജയ് ചിത്രം ലിയോയെന്ന് നേരത്തെ മലയാളത്തിന്റ പ്രിയ നടൻ ബാബു ആന്റണി വ്യക്തമാക്കിയതായി ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്‍തിരുന്നു. തൃഷ നായികയായി എത്തുന്ന വിജയ് ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോൻ, അര്‍ജുൻ, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, മനോബാല, സാൻഡി മാസ്റ്റര്‍, മിഷ്‍കിൻ തുടങ്ങി ഒട്ടേറെ താരങ്ങളും പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്.

Read More: വമ്പൻ ബിസിനസ്, റിലീസിനു മുന്നേ കോടികള്‍ നേടി മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക