വിദേശത്ത് അവസാനഘട്ട ചിത്രീകരണത്തിലാണ് ഇപ്പോള്‍ ദ ഗോട്ട് ചിത്രം. നേരത്തെ ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു. 

ചെന്നൈ: ദളപതി വിജയ് നായകനാകുന്ന ചിത്രം ദ ഗോട്ട് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ്. ദ ഗോട്ട് ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. തീര്‍ത്തും അപ്രതീക്ഷിതമാണ് വെങ്കിട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് വിജയിയുടെ പുതിയ ലുക്ക് പോസ്റ്ററിനൊപ്പം പുറത്തുവിട്ടത്. വയസായ ലുക്കിലാണ് വിജയ് പോസ്റ്ററില്‍ കാണപ്പെടുന്നത്. 

വിദേശത്ത് അവസാനഘട്ട ചിത്രീകരണത്തിലാണ് ഇപ്പോള്‍ ദ ഗോട്ട് ചിത്രം. നേരത്തെ ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങള്‍ തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു. ദ ഗോട്ട് തിരുവനന്തപുരത്ത് ചിത്രീകരിച്ചപ്പോള്‍ സംവിധായകൻ വെങ്കട് പ്രഭുവും ഒരു അതിഥി കഥാപാത്രമായി വേഷമിട്ടിരുന്നു എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

View post on Instagram

ഇപ്പോള്‍ വിജയിയുടെ സോഷ്യല്‍ മീഡിയ അക്കൌണ്ട് വഴി പുറത്തുവിട്ട അപ്ഡേറ്റ് പ്രകാരം വിജയിയുടെ കരിയറിലെ 68മത്തെ ചിത്രമായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം 2024 സെപ്തംബര്‍ 5ന് ആയിരിക്കും പടം റിലീസ് ചെയ്യുക. എജിഎസ് എന്‍റര്‍ടെയ്മെന്‍റാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

രണ്ട് കാലഘട്ടത്തിലുള്ള വിജയ് ചിത്രത്തില്‍ വരുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ചെറുപ്പക്കാരനായ വിജയിയെ അവതരിപ്പിക്കാന്‍ സംവിധായകൻ വെങ്കട് പ്രഭുവിന്റെ ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചിരുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് ദ ഗോട്ടിന്‍റെ തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയുടെ സംഗീതത്തിലുള്ള ദ ഗോട്ടിന്‍റെ വലിയ അപ്ഡേറ്റാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. 

അടുത്തിടെ ദ ഗോട്ട് ചിത്രീകരണത്തിന് കേരളത്തിലെത്തിയ വിജയ്‍യ്‍ക്ക് ലഭിച്ച സ്വീകരണത്തിന്റെ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. കേളത്തിലും വലിയ ആരാധകരുള്ള ഒരു താരവുമാണ് വിജയ്. വിജയ്‍യുടെ ലിയോയാണ് തമിഴ് സിനിമകളുടെ കളക്ഷനില്‍ കേരള ബോക്സ് ഓഫീസില്‍ ഒന്നാമത്.

ജോക്കർ 2 ട്രെയിലര്‍ : ജോക്കറിന്‍റെ കഥ ഇത്തവണ മ്യൂസിക് ലൌ സ്റ്റോറി

ജോണ്‍ സ്നോ സീരിസ് വരുമോ?: ഒടുവില്‍ ഉത്തരം എത്തി, പക്ഷെ നല്ല വാര്‍ത്തയല്ല.!