സംവിധാനം വെങ്കട് പ്രഭുവാണ്.
ദളപതി വിജയ് നായകനാകുന്ന ചിത്രമാണ് ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം അഥവാ ദ ഗോട്ട്. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം ഫസ്റ്റ് ലുക്കടക്കം വൻ ചര്‍ച്ചയായി മാറിയിരുന്നു. വിജയ് എത്തുന്നത് രണ്ട് വേഷങ്ങളിലാണ്. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം എന്ന സിനിമയുടെ പോസ്റ്ററില്‍ വിജയ്‍ക്ക് പകരം മറ്റൊരു പ്രധാനപ്പെട്ട മുൻനിര താരമായ പ്രഭാസിനെ ഉള്‍പ്പെടുത്തിയിട്ടുള്ള ഒന്ന് ചര്‍ച്ചയാകുകയാണ്.
സലാറിലേതും പഴയ ഒരു സിനിമയിലെയും ഫോട്ടോയാണ് പ്രഭാസിന്റേതായി ദളപതി വിജയ് നായകനാകുന്ന ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈമിന്റെ പോസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കുന്നുവെന്നാണ് പ്രതികരണങ്ങള്‍. പൃഥ്വിരാജിന്റെയും പ്രഭാസിന്റെയും സലാര്‍ ഹിറ്റ് ചിത്രമായി മാറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിജയ്‍യുടെ ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈമിന്റെ പോസ്റ്ററിലും പാൻ ഇന്ത്യൻ സൂപ്പര്‍സ്റ്റാറിന്റെ ഫോട്ടോയും ചേര്‍ത്തുവന്നിരിക്കുന്നത്. ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം സംവിധാനം ചെയ്യുന്നത് വെങ്കട് പ്രഭുവാണ്.
സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
സലാറാകട്ടെ ആഗോളതലത്തില്‍ ആകെ 700 കോടി രൂപ എന്ന നേട്ടത്തിലക്ക് അടുക്കുകയാണ്. സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തില്‍ പ്രഭാസ് നായകനായി എത്തിയപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറമുള്ള ജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. മാസ് അപ്പീലുള്ള നായകനായിട്ടാണ് പ്രഭാസുള്ളത്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ സലാര്‍ കളക്ഷൻ റെക്കോര്‍ഡുകള്‍ മറികടന്ന് മുന്നേറുകയാണ് എന്നാണ് റിപ്പോര്ട്ട്.
