Asianet News MalayalamAsianet News Malayalam

ഉത്തരേന്ത്യന്‍ പ്രേക്ഷകരിലേക്ക് 'തങ്കലാന്‍'; ഹിന്ദി റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകള്‍ ഓഗസ്റ്റ് 15 ന് എത്തിയിരുന്നു

thangalaan hindi release date announced chiyaan vikram pa ranjith
Author
First Published Aug 24, 2024, 3:18 PM IST | Last Updated Aug 24, 2024, 3:18 PM IST

തെന്നിന്ത്യന്‍ സിനിമകള്‍ ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ സമീപ വര്‍ഷങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ള സ്വാധീനം ചര്‍ച്ചയായ വിഷയമാണ്. തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകള്‍ ഇന്ന് വലിയ വിജയമാണ് നേടാറ്. ഇപ്പോഴിതാ ഉത്തരേന്ത്യന്‍ പ്രേക്ഷകരിലേക്ക് മറ്റൊരു തെന്നിന്ത്യന്‍ ചിത്രം കൂടി എത്തുകയാണ്. വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്ത തങ്കലാന്‍ എന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പാണ് റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകള്‍ ഓഗസ്റ്റ് 15 നാണ് തിയറ്ററുകളിലെത്തിയത്. ചിത്രം തെന്നിന്ത്യയില്‍ ശ്രദ്ധ നേടിയതിന് പിന്നാലെയാണ് ഉത്തരേന്ത്യയില്‍ ഹിന്ദി പതിപ്പ് ഇറക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 30 ന് തങ്കലാന്‍ ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്തും. സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സ്, ജിയോ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ കെ ഇ ജ്ഞാനവേല്‍ രാജ, പാ രഞ്ജിത്ത്, ജ്യോതി ദേശ്പാണ്ഡെ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തിരിക്കുന്നത്. 

100 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്. ചിത്രത്തിന്‍റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സ് ആണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് തങ്കലാൻ എത്തിയിരിക്കുന്നത്. പാ രഞ്ജിത്തിനൊപ്പം തമിഴ് പ്രഭയും അഴകിയ പെരിയവനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിക്രത്തിനൊപ്പം മാളവിക മോഹനന്‍, പാര്‍വതി തിരുവോത്ത്, പശുപതി, ഡാനിയേല്‍ കാല്‍റ്റഗിറോണ്‍, ഹരികൃഷ്ണന്‍ അന്‍പുദുരൈ, വേട്ടൈ മുത്തുകുമാര്‍, ക്രിഷ് ഹസന്‍, അര്‍ജുന്‍ അന്‍പുടന്‍, സമ്പത്ത് റാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : ഗോവിന്ദ് പത്മസൂര്യയുടെ 'മനോരാജ്യം'; വീഡിയോ സോംഗ് പുറത്തെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios