മലയാളത്തിന്റെ പ്രിയപ്പെട്ട, മോഹൻലാലിന്റെ ജന്മദിനമായിരുന്നു ഇന്ന്. രാജ്യത്തിനകത്തും പുറത്തുനിന്നുമൊക്കെ ലാലേട്ടന് ഒട്ടേറെ ആശംസകള്‍ പ്രവഹിച്ചു. മോഹൻലാലിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ ആശംസകള്‍ക്ക് മോഹൻലാല്‍ മറുപടി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നു. എല്ലാവര്‍ക്കും നന്ദി എന്നാണ് മോഹൻലാല്‍ പറയുന്നത്.

എല്ലാവരുടെയും സ്‍നേഹത്തിനും പ്രാര്‍ഥനയ്‍ക്കും ആശംസകള്‍ക്കും നന്ദി. നിങ്ങൾ എന്‍റെ ജീവിതത്തിന്റെ  ഭാഗമായതിൽ എനിക്ക് അത്യന്തം ആഹ്ളാദവും നിർവൃതിയുമുണ്ട് എന്നും മോഹൻലാല്‍ പറയുന്നു. മോഹൻലാലിന്റെ മറുപടിക്കും ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തുന്നത്.  പ്രിയതാരത്തിന് ആശംസകള്‍ അറിയിച്ച് മതിവരാത്തതുപോലെയാണ് ആരാധകര്‍.  എല്ലാവരും പ്രിയതാരത്തിന് ആയുരാരോഗ്യം ആശംസിച്ചു.