Asianet News MalayalamAsianet News Malayalam

രവി സാറും പിള്ളേരും മാസാണ്; 45 കോടിരൂപ കളക്ഷനുമായി 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍'

കൗമാര പ്ലസ് ടു കാലത്തിന്റെ കഥയുമായി എത്തിയ ചിത്രം തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കളക്ഷൻ വിവരങ്ങൾ പുറത്ത് വിട്ടത്

thannermathandinagal collection record
Author
Trivandrum, First Published Aug 21, 2019, 12:58 PM IST

2019ന്റെ രണ്ടാം പകുതിയിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റായിരിക്കുകയാണ് 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍'. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് 45 കോടിരൂപയുടെ കളക്ഷനാണ് ഗിരീഷ് എ ഡി ഒരുക്കിയ ചിത്രം സ്വന്തമാക്കിയത്. കൗമാര പ്ലസ് ടു കാലത്തിന്റെ കഥയുമായി എത്തിയ ചിത്രം തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കളക്ഷൻ വിവരങ്ങൾ പുറത്ത് വിട്ടത്.

കുമ്പളങ്ങി നൈറ്റ്സിലൂടെ  ശ്രദ്ധേയനായ തോമസ് മാത്യു , ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വര രാജന്‍ എന്നീ 'കുട്ടി'ത്താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 'രവി പദ്മനാഭന്‍' എന്ന സ്‌കൂള്‍ അധ്യാപകന്റെ വേഷത്തില്‍ വിനീത് ശ്രീനിവാസനും ചിത്രത്തില്‍ എത്തുന്നു. ഗിരീഷ് എ ഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപിള്ളിയും ചേര്‍ന്നാണ് ഛായാഗ്രഹണം. പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
 

Follow Us:
Download App:
  • android
  • ios