അരുൺ രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നവോത്ഥാന നായകൻ അയ്യങ്കാളിയുടെ ജീവചരിത്രം ഇതിവൃത്തമാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്‍ ഒരുങ്ങുന്നു. മലയാളത്തിലെ പ്രമുഖ ആക്ഷൻ ഹീറോ നായകനാണ് അയ്യങ്കാളിയായി ചിത്രത്തില്‍ വേഷമിടുന്നത്. ആക്ഷന് അതീവ പ്രാധാന്യമുള്ള ചിത്രം താരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജഗതമ്പി കൃഷ്ണയാണ് നിർമ്മിക്കും. താരാ പ്രൊഡക്ഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണിത്. അരുൺ രാജ് ആണ് സംവിധാനം. തന്‍റെ സിനിമയുടെ നിർമ്മാണം നിർവഹിക്കുന്ന താരാ പ്രൊഡക്ഷൻസിന് ഹൃദയപൂർവ്വമായ ആശംസകളും കടപ്പാടും അറിയിക്കുന്നുവെന്ന് അരുണ്‍ രാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
"നിലവിൽ കതിരവന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. നവംബറിൽ ഷൂട്ടിംഗ് തുടങ്ങും. ഇതിനോടകം നിരവധി സിനിമകൾ ചെയ്ത മലയാളത്തിന്റെ യുവ ആക്ഷൻ ഹീറോയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആളാരാണ് എന്നത് വൈകാതെ ഞങ്ങൾ പുറത്തുവിടും", എന്ന് അരുൺ രാജ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

അരുൺ രാജ് സംവിധാനവും ക്യാമറയും കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ സംഭാഷണം പ്രദീപ് കെ താമരക്കുളം ആണ് നിർവഹിക്കുന്നത്. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹകനുള്ള അവാർഡ് നേടിയ (മെമ്മറി ഓഫ് മർഡർ) അരുൺ രാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.
ഒടുവിൽ തീരുമാനമായോ? ഉമ്മൻ ചാണ്ടിയായി മമ്മൂട്ടി ! ഫോട്ടോയ്ക്ക് പിന്നിലെ സത്യാവസ്ഥ എന്ത് ?
"എഡ്വിന്റെ നാമം" എന്ന ചിത്രമാണ് ഇതിനു മുൻപ് അരുൺ രാജ് സംവിധാനം ചെയ്തത്. വെൽക്കം ടു പാണ്ടിമല എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനും അരുൺരാജ് ആയിരുന്നു. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കതിരവന്റെ പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. പി ആർ ഓ മഞ്ജു ഗോപിനാഥും ആണ്.
