മോഹൻലാലിനോട് എല്‍ 360ന്റെ കഥ പറഞ്ഞപ്പോഴുള്ള പ്രതികരണം തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി.

സംവിധായകൻ തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുന്നു എന്ന പ്രഖ്യാപനം വലിയ ചര്‍ച്ചയായതാണ്. ഒരുപാട് മികച്ച നിമിഷങ്ങള്‍ ആ ചിത്രത്തിലുണ്ടാകും എന്ന് തരുണ്‍ മൂര്‍ത്തി വ്യക്തമാക്കുന്നു. യുഎസിലേക്ക് പോകുന്നതിനു മുന്നേയാണ് കഥയുടെ ആദ്യ പകുതി മോഹൻലാല്‍ കേട്ടത്. രണ്ടാം പകുതി മോഹൻലാല്‍ തിരിച്ചെത്തിയതിന് ശേഷമാണ് കേട്ടതെന്നും തരുണ്‍ മൂര്‍ത്തി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

എല്‍ 360 എന്നാണ് മോഹൻലാല്‍ ചിത്രത്തിന്റെ വിശേഷണപ്പേര്. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് തരുണ്‍ മൂര്‍ത്തി വ്യക്തമാക്കുന്നു. കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. എല്‍ 360 വൈകാതെ തന്നെ തുടങ്ങാൻ മോഹൻലാല്‍ നിര്‍ദ്ദേശിച്ചതിനാലാണ് എപ്രിലില്‍ ചിത്രീകരണം നടത്താൻ തീരുമാനിച്ചത് എന്നും തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി.

മോഹൻലാലിനെ നായകനാക്കി രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് എല്‍ 360. എല്‍ 360ല്‍ മോഹൻലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവറാണ്. മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നതാണ് പ്രത്യേകത. തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

നിര്‍മാണം എം രഞ്‍ജിത്ത്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്‍ജിത്തുമായ ചിത്രത്തിന്റെ നിർമാണ നിർവ്വഹണം ഡിക്സൻപൊടുത്താസാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍. സൗണ്ട് ഡിസൈൻ വിഷ്‍ണു ഗോവിന്ദായ ചിത്രം എല്‍ 360ന്റെ പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.

Read More: കങ്കുവയില്‍ പ്രതീക്ഷ നിറച്ച് ആ ഒടിടി വമ്പൻമാര്‍, ഡീല്‍ റെക്കോര്‍ഡ് തുകയ്‍ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക