ആ കൊലപാതകത്തിന്റെ പിന്നില്‍ എന്തായിരിക്കും? ഫസ്റ്റ് ലുക്ക്, കരീന കപൂര്‍ നായികയായി ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ്
കരീന കപൂറാണ് നായികയായെത്തുന്നത്.

കരീന കപൂര്‍ നായികയാകുന്ന ചിത്രമാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ്. സംവിധാനം ഹൻസാല്‍ മേഹ്‍തയാണ്. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ള ചിത്രമാണ് ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ്. കരീന കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്.
ദ ബക്കിംഗ്ഹാം മര്‍ഡേഴ്‍സ് എന്ന സിനിമയുടെ നിര്‍മാണവും കരീന കപൂറാണ്. സഹ നിര്‍മാതാവ് എക്താ കപൂറാണ്. ഛായാഗ്രാഹണം എമ്മ ഡേല്‍സ്‍മാനാണ്. ഡിറ്റക്‍ട്രീവായിട്ടാണ് കരീന കപൂര്‍ പുതിയ ചിത്രത്തില്‍ വേഷമിടുന്നത്.
കരീന കപൂര്‍ നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയത് ജാനേ ജാനെയാണ്. കരീന കപൂറിന്റെ ജാനേ ജാനെ സംവിധാനം ചെയ്‍തത് സുജോയ് ഘോഷാണ്. ജയ്‍ദീപ് അഹ്‍ലാവാതും പ്രധാന വേഷത്തിലുള്ള ചിത്രത്തില്‍ വിജയ് വര്‍മ, സൗരഭ് സച്ച്‍ദേവ, ലിൻ ലെയ്ഷ്‍റാം, നൈഷാ ഖന്ന, ഉദിതി സിംഗ് എന്നിവര്‍ യഥാക്രമം നരേൻ വ്യാസ്, കരണ്‍ ആനന്ദ്, എഎസ്ഐ അജിത്, പ്രേമ കാമി, താര ഡിസൂസ, സോണീയ ടാവ്‍ഡെ എന്നീ കഥാപാത്രങ്ങളാകുമ്പോള്‍ നായിക കരീന കപൂര്‍ മായ ഡിസൂസയാണ്. കരീന കപൂറിന്റെ ജാനേ ജാനെയുടെ സംഗീതം സച്ചിൻ- ജിഗാര്‍ ആണ് നിര്‍വഹിച്ചത്.
ദ ക്ര്യൂ എന്ന ഒരു ചിത്രവും കരീന കപൂര്‍ നായികയായി ഒരുങ്ങുന്നുണ്ട്. തബു, കൃതി സനോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ടാകും. സംവിധാനം നിര്‍വഹിക്കുന്നത് രാജേഷ് കൃഷ്‍ണനാണ്. ചിത്രം ഒരു കോമിക് എന്റര്‍ടെയ്‍നറായിരിക്കും. ഏക്താ കപൂറും റിയാ കപൂറുമാണ് ചിത്രം നിര്‍മിക്കുന്നത്. എയര്‍ലൈൻ ഇൻഡസ്‍ട്രിയുടെ പശ്ചാത്തലത്തിലാണ് കരീനയുടെ ചിത്രം ഒരുങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ദില്‍ജിത്ത് ദൊസാൻഞ്‍ജും കരീന കപൂറിന്റെ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ടാകും.
Read More: ബാഷയുടെ റീമേക്കില്‍ അജിത്തോ വിജയ്‍യോ, സംവിധായകന്റെ മറുപടി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക