ബാഷയുടെ റീമേക്കില്‍ നായകനാകാൻ ആര്‍ക്കാകുമെന്ന ചോദ്യത്തിന് ഉത്തരമായി.
രജനികാന്തിന്റെ എക്കാലത്തെയും വൻ ഹിറ്റ് ചിത്രമാണ് ബാഷ. രജനികാന്ത് ആരാധകര്‍ എന്നും ഓര്‍ക്കുന്ന ചിത്രമാണ് ബാഷ. ബാഷയിലെ നടപ്പും സ്റ്റൈലും എല്ലാം താരത്തിന്റെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ബാഷ റീമേക്ക് ചെയ്‍താല്‍ ഏത് താരമാകും നായകനാകുക എന്ന ഒരു കൗതുകത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് സംവിധായകൻ സുരേഷ് കൃഷ്‍ണ.
എന്തായാലും ബാഷയില്‍ നായകനായി ഏത് താരം എത്തിയാലും ശരിക്കും ഒരു സൂപ്പര്‍ സ്റ്റാര്‍ ഇമേജ് ആവശ്യമാണ്. ബാഷയെ മികച്ചതാക്കുന്നത് ആ സൂപ്പര്‍ താരത്തിന്റെ പ്രഭാവലയമാണ്. ആ ഇമേജ് ബാഷ സിനിമയുടെ ആദ്യ പകുതിയില്‍ ഇല്ല. എന്തുകൊണ്ടാണ് നായകൻ സ്റ്റണ്ടില്‍ ഏര്‍പ്പെടാത്തത്?. എന്തുകൊണ്ടാണ് നായകൻ തിരിച്ച് തല്ലാത്തത്?. നായകൻ ഭയക്കുന്നത് എന്തിന്?. തുടക്കത്തില്‍ ഇങ്ങനെ കുറേ ചോദ്യങ്ങളുണ്ട്. ബാഷയിലെ നായകന് ഒരു സൂപ്പര്‍ താര ഇമേജുള്ളതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. എന്നാല്‍ രണ്ടാം പകുതിയില്‍ സൂപ്പര്‍ താരത്തിന്റെ ഇമേജ് അതിനെല്ലാം ഉത്തരം നല്‍കുന്നു. പൂര്‍ണതയിലെത്തുന്നു. പ്രതിനായക പരിവേഷത്തിലേക്ക് ബാഷയിലെ നായകൻ ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ എത്തുന്നു. അത് മികച്ചതായി സ്വീകരിക്കപ്പെടുന്നുവെന്നും ബാഷയുടെ സംവിധായകൻ സുരേഷ് കൃഷ്‍ണ വ്യക്തമാക്കി.
ഇന്ന് ബാഷ ചെയ്യാൻ ആര്‍ക്കാകുമെന്ന ചോദ്യത്തിനും സുരേഷ് കൃഷ്‍ണ മറുപടി നല്‍കി. നടൻമാരുടെ വലിയ പട്ടിക തന്നെയുണ്ട്. എന്നാല്‍ ഇതിനോട് അടുത്തു വരുന്ന താരം അജിത്താണ്. നിലവില്‍ അജിത്തിന് പ്രേക്ഷര്‍ക്ക് ആരവവും സിനിമയിലൂടെ സന്തോഷവും നല്‍കാനാകുന്നുണ്ട് എന്നും സുരേഷ് കൃഷ്‍ണ വ്യക്തമാക്കി. എപ്പോഴെങ്കിലും അജിത്ത് നായകനായി രജനികാന്ത് ചിത്രത്തിന്റെ റീമേക്കും ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകരും.
ബാഷ പ്രദര്‍ശനത്തിന് എത്തിയത് 1995ലാണ്. രജനികാന്ത് മാണിക്കത്തിന്റെ വേഷത്തിലായിരുന്നു ബാഷയുടെ ആദ്യ പകുതിയില്‍. രണ്ടാം പകുതി എത്തുമ്പോള്‍ ബാഷയില്‍ താരം മാണിക്കം ബാഷ എന്ന അധോലോക നായകനായി പരകായ പ്രവേശം ചെയ്യുന്നു. വില്ലൻ രഘുവരനായിരുന്നു.
Read More: ലിപ് ലോക്കിനായി അധിക പ്രതിഫലം, ബോളിവുഡില്‍ തിളങ്ങാൻ രശ്‍മിക മന്ദാന
