Asianet News MalayalamAsianet News Malayalam

"വേല"യുടെ വിജയം മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച്‌ അണിയറപ്രവർത്തകർ

മമ്മൂട്ടിയോടോപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ടു. വേലയുടെ വിജയത്തിൽ  മമ്മൂട്ടിയും അണിയറപ്രവർത്തകരെ അഭിനന്ദിച്ചു. 

The crew celebrate the success of Vela  with Mammootty vvk
Author
First Published Nov 16, 2023, 12:42 PM IST

കൊച്ചി: പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി തിയേറ്ററിൽ പ്രദർശന വിജയം നേടി രണ്ടാം വാരത്തിലേക്ക് മുന്നേറുന്ന വേല ചിത്രത്തിന്റെ വിജയാഘോഷം  മമ്മൂട്ടിയോടൊപ്പം ആഘോഷിച്ച് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ടർബോ ലൊക്കേഷനിൽ വേലയുടെ സംവിധായകൻ ശ്യാം ശശി, തിരക്കഥാകൃത്ത് എം.സജാസ്,വേലയിലെ പ്രധാന വേഷത്തിലെത്തിയ സിദ്ധാർഥ് ഭരതൻ,ചിത്രത്തിന്റെ പ്രൊഡ്യൂസർ എസ്. ജോർജ് ഒപ്പം ചിത്രത്തിലെ മറ്റു അണിയറപ്രവർത്തകർ എന്നിവർ വേലയുടെ വിജയത്തിന്റെ ഭാഗമായി

മമ്മൂട്ടിയോടോപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ടു. വേലയുടെ വിജയത്തിൽ  മമ്മൂട്ടിയും അണിയറപ്രവർത്തകരെ അഭിനന്ദിച്ചു. ഷെയിൻ നിഗം, സണ്ണി വെയ്ൻ, സിദ്ധാർഥ് ഭരതൻ, അതിഥി ബാലൻ എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന വേല കേരളത്തിനകത്തും വിദേശത്തും മികച്ച പ്രേക്ഷക അഭിപ്രായങ്ങളുമായി മുന്നേറുകയാണ്.

ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.ഓരോ കഥാപാത്രങ്ങളുടെയും ഗംഭീര അഭിനയ പ്രകടനങ്ങളും സാം സി എസ്സ് ഒരുക്കിയ ഗംഭീര മ്യൂസികും വേലയെ കൂടുതൽ മികച്ചതാക്കുന്നു.

സിൻ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്. ജോർജാണ് ചിത്രം നിർമ്മിക്കുന്നത്.വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്. ബാദുഷ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. വേലയുടെ ചിത്രസംയോജനം : മഹേഷ്‌ ഭുവനേന്ദ്, ഛായാഗ്രഹണം : സുരേഷ് രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സുനിൽ സിംഗ് , പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, പ്രൊജക്റ്റ് ഡിസൈനർ : ലിബർ ഡേഡ് ഫിലിംസ്, മ്യൂസിക് : സാം സി എസ് 

സൗണ്ട് ഡിസൈൻ വിക്കി,കിഷൻ, ഫൈനൽ മിക്സിങ്: എം ആർ രാജാകൃഷ്ണൻ, കലാ സംവിധാനം : ബിനോയ്‌ തലക്കുളത്തൂർ, വസ്ത്രാലങ്കാരം :ധന്യ ബാലകൃഷ്‍ണൻ, കൊറിയോഗ്രാഫി: കുമാർ ശാന്തി, ഫിനാൻസ് കൺട്രോളർ: അഗ്നിവേശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : എബി ബെന്നി, ഔസേപ്പച്ചൻ, ലിജു നടേരി , പ്രൊഡക്ഷൻ മാനേജർ : മൻസൂർ

ചീഫ് അസോസിയേറ്റ് ഡയറക്ടർ : പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്‌റ്റേർസ് : തൻവിൻ നസീർ, ഷൈൻ കൃഷ്‍ണ, അസിസ്റ്റന്റ് ഡയറക്ടേഴ്സ് : അഭിലാഷ് പി ബി, അദിത്ത് എച്ച് പ്രസാദ്, ഷിനോസ് , മേക്കപ്പ് : അമൽ ചന്ദ്രൻ,സംഘട്ടനം : പി സി സ്റ്റണ്ട്‍സ്, ഡിസൈൻസ് : ടൂണി ജോൺ ,സ്റ്റിൽസ് ഷുഹൈബ് എസ് ബി കെ, പബ്ലിസിറ്റി : ഓൾഡ് മംഗ്‌സ്, പി ആർ ഒ: പ്രതീഷ് ശേഖർ.

വേല: സിസ്റ്റത്തിന്‍റെ പോരായ്മകളിലേക്ക് ചോദ്യം ഉയര്‍ത്തുന്ന 'ഗ്രിപ്പിംങ് ത്രില്ലര്‍'

കൊമ്പ് കോര്‍ത്ത് ഷെയ്നും, സണ്ണി വെയിനും: വേല പ്രീറിലീസ് ടീസർ റിലീസായി
 

Follow Us:
Download App:
  • android
  • ios