ആരാണ് വക്കീൽ നോട്ടീസ് അയച്ചതെന്ന് തനിക്ക് അറിയില്ലെന്ന് ഇദ്ദേഹം പറഞ്ഞു. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ കേസ് പിൻവലിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ലെന്നും ബൊമ്മന്‍ പറഞ്ഞു. അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.
ചെന്നൈ: ഓസ്കാര്‍ അവാര്‍ഡ് നേടിയ എലിഫന്‍റ് വിസ്പറേഴ്സ് ഡോക്യുമെന്‍ററിയുടെ നിര്‍മ്മാതാക്കൾ ചൂഷണം ചെയ്തെന്ന ആരോപണത്തില്‍ നിന്നും പിന്‍മാറി ആനപരിപാലകരായ ബെല്ലിയും ബൊമ്മനും. നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം സംവിധായിക കാര്‍ത്തികി ഗോൺസാൽവസിന് ബെല്ലിയും ബൊമ്മനും വക്കീൽ നോട്ടീസ് അയച്ചിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ഈ ദമ്പതികളെ ഡോക്യുമെന്‍ററിയുടെ "യഥാർത്ഥ ഹീറോകൾ" എന്ന് പറഞ്ഞ് പരസ്യം ചെയ്തിട്ടും അവർക്ക് സാമ്പത്തിക നേട്ടങ്ങളൊന്നും ലഭിച്ചില്ലെന്നായിരുന്ന ആരോപണം.
എന്നാല്‍ പുതിയ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് പ്രകാരം ബൊമ്മൻ ആരോപണങ്ങള്‍ പിന്‍വലിച്ചുവെന്നാണ് വിവരം. ആരാണ് വക്കീൽ നോട്ടീസ് അയച്ചതെന്ന് തനിക്ക് അറിയില്ലെന്ന് ഇദ്ദേഹം പറഞ്ഞു. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ കേസ് പിൻവലിക്കുമെന്ന് ഞാൻ പറഞ്ഞിട്ടില്ലെന്നും ബൊമ്മന്‍ പറഞ്ഞു. അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല.
ആരാണ് വക്കീലെന്നോ, വക്കീലോ നോട്ടീസ് അയച്ചത് ആരാണെന്നോ അറിയില്ല. എന്റെ പക്കൽ തെളിവുകളൊന്നുമില്ല. കാർത്തികിനന്നായി സംസാരിച്ചു, അവര്‍ സഹായിക്കുമെന്ന് പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമോ എന്ന് ചോദിച്ചപ്പോൾ, കേസില്‍ എന്ത് ചെയ്യാനാണ് അവർ എന്നെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ബൊമ്മന്‍റെ മറുപടി.
അതേ സമയം കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടില്‍ ദീർഘമാസങ്ങള്‍ എടുത്തുള്ള ഡോക്യുമെന്‍ററി ചിത്രീകരണത്തിനിടെ നിരവധി പ്രയാസങ്ങള്‍ നേരിട്ടു. പലപ്പോഴും സ്വന്തം കൈയിൽ നിന്ന് പണം മുടക്കേണ്ടിവന്നു. എന്നാൽ ഓസ്കര്‍ പുരസ്കാരനേട്ടത്തിന് ശേഷം പോലും പ്രതിഫലമായി ഒന്നും ലഭിച്ചില്ല. നിര്‍മ്മാതാക്കള്‍ക്കെതിരെ പൊലീസിനെ സമീപിച്ചെങ്കിലും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ബൊമ്മനും ബെല്ലിയും പറഞ്ഞത്.
എന്നാൽ ആരോപണം നിഷേധിക്കുകയാണ് നിര്‍മ്മാതാവ് കാര്‍ത്തികി ഗോൺസാൽവസ് നേരത്തെ രംഗത്ത് എത്തിയിരുന്നു. ആനകളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് അവബോധം വളര്‍ത്തുകയായിരുന്നു ലക്ഷ്യമെന്നും ഡോക്യുമെന്‍ററിക്കായി സഹകരിച്ച എല്ലാവരോടും ബഹുമാനം ഉണ്ടെന്നും കാർത്തികി വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു. ഓസ്കറിന് ശേഷം തമിഴ്നാട്ടിലെ ആനപരിപാലന കേന്ദ്രങ്ങള്‍ക്ക് മുഖ്യമന്ത്രി സ്റ്റാലിന്‍റെ പ്രത്യേക സഹായം ലഭിച്ചിട്ടുണ്ടെന്നും കാർത്തികി ചൂണ്ടിക്കാട്ടി.
ഓസ്കര്‍ വേദിയില്‍ ഇന്ത്യയ്ക്ക് വലിയ നേട്ടം നല്‍കിയ ചിത്രമാണ് എലിഫന്‍റ് വിസ്പേറേഴ്സ്. കാര്‍ത്തിനി ഗോണ്‍സാല്‍വെസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ബെസ്റ്റ് ഡോക്യുമെന്‍ററി ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്കറായിരുന്നു നേടിയത്. മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് എലിഫന്‍റ് വിസ്പേറേഴ്സ് പറയുന്നത്.
ഓഡി കാറില്‍ വന്നിറങ്ങി കവര്‍ സോംഗ്; ഗംഭീര ഗായകന്‍ ആരാണെന്ന് അറിഞ്ഞപ്പോഴാണ് അത്ഭുതം.!
'നിങ്ങളെപ്പോലെ മറ്റൊരാളില്ല': ഫഹദിനെ ചേര്‍ത്ത് പിടിച്ച് ജന്മദിനാശംസയുമായി നസ്രിയ
