Asianet News MalayalamAsianet News Malayalam

ബജറ്റിന്റെ പകുതി വിജയ്‍യുടെ പ്രതിഫലം, ദ ഗോട്ടിന്റെ നിര്‍മാതാവ് തുക വെളിപ്പെടുത്തി

ദ ഗോട്ടില്‍ വിജയ്‍ക്ക് പ്രതിഫലം എത്ര എന്ന് അര്‍ച്ചന കല്‍പതി വെളിപ്പെടുത്തുന്നു.

The GOAT budget remuneration film Producer Archana Kalpathi revealed hrk
Author
First Published Sep 1, 2024, 10:23 AM IST | Last Updated Sep 1, 2024, 10:22 AM IST

രാജ്യമെമ്പാടും ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരമാണ് ദളപതി വിജയ്. അതിനാല്‍ വിജയ് നായകനാകുന്ന ഓരോ സിനിമയുടെ പ്രഖ്യാപനവും വൻ ചര്‍ച്ചയായി മാറാറുണ്ട്. അത്തരത്തില്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രവുമാണ് ദ ഗോട്ട്. ദ ഗോട്ടിന്റെ ബജറ്റിനെയും പ്രതിഫലത്തെയും കുറിച്ച് നിര്‍മാതാവ് നടത്തിയ വെളിപ്പെടുത്തലും ചര്‍ച്ചയാകുകയാണ്.

വിജയ് നായകനാകുമ്പോള്‍ പ്രതീക്ഷകള്‍ വലുതാണെന്നത് സിനിമാ ആരാധകര്‍ക്ക് വ്യക്തമാണ്. വലിയ ബിസിനസും വിജയ് നായകനാകുന്ന ചിത്രത്തിന് ലഭിക്കാറുണ്ടെന്നത് വാസ്‍തവമാണ്. നിര്‍മാതാവിന് നഷ്‍ടമുണ്ടാകുന്ന സാഹചര്യം വിജയ് ചിത്രങ്ങളില്‍ കുറവാണ് എന്നത് ഒരു അതിശയോക്തിയല്ല. അതിനാല്‍ വിജയ്‍ നായകനായി വരുന്ന ചിത്രങ്ങളുടെ ബജറ്റ് സാധാരണ നായകൻമാരേക്കാള്‍ തമിഴില്‍ കൂടുതലുമാണ്.

വിജയ് നായകനായി എത്തുന്ന ചിത്രം ദ ഗോട്ടിന് വൻ റിലീസാണ് ലഭിക്കുക.  ഹിന്ദി ബെല്‍ട്ടിലടക്കം വിജയ് ചിത്രത്തിന്റെ സ്‍ക്രീൻ കൌണ്ട് ഞെട്ടിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്. ദ ഗോട്ടിന്റെ ഓപ്പണിംഗ് ആഗോള കളക്ഷനും അമ്പരപ്പിക്കുന്നതായിരിക്കും എന്നാണ് പ്രവചനങ്ങളും സൂചിപ്പിക്കുന്നത്. അത് ലക്ഷ്യമിട്ടിട്ടാണ് പരമാവധി സ്‍ക്രീനില്‍ ചിത്രം റിലീസ് ചെയ്യാൻ നിര്‍മാതാക്കള്‍ ആലോചിച്ചതും.

വിജയ് നായകനായി എത്തുന്ന ചിത്രമായ ദ ഗോട്ടിന്റെ നിര്‍മാതാവ് അര്‍ച്ചന കല്‍പതിയാണ്. ദ ഗോട്ടില്‍ വിജയ്‍ക്ക് 200 കോടി രൂപയാണ് പ്രതിഫലമെന്ന് അര്‍ച്ചന വെളിപ്പെടുത്തിയിരിക്കുകയാണ്. ദ ഗോട്ടിന്റെ ബജറ്റാകട്ടെ 400 കോടി രൂപയുമാണ്. സംവിധായകൻ വെങ്കട് പ്രഭുവിന്റെ വിജയ് ചിത്രം റിലീസിന് മുന്നേ ലാഭത്തിലാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ദ ഗോട്ടിന്റെ നിര്‍മാതാവ് അര്‍ച്ചന കല്‍പതി. എന്തായാലും നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായിരിക്കുകയുമാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥ് നുനിയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read More: ഇനി രജനികാന്ത് നായകനായി വേട്ടൈയൻ, ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios