Asianet News MalayalamAsianet News Malayalam

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍

'കിലോമീറ്റേഴ്സ് ആന്‍ഡി കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത സിനിമയാണ് ഇത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിനുശേഷം സുരാജും നിമിഷയും വീണ്ടും ഒന്നിക്കുകയുമാണ് ഈ ചിത്രത്തിലൂടെ

the great indian kitchen television premiere on asianet
Author
Thiruvananthapuram, First Published Feb 13, 2021, 12:01 PM IST

ഡയറക്ട് ഒടിടി റിലീസ് ആയെത്തി സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ച ജിയോ ബേബി ചിത്രം 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍. വാലന്‍റൈന്‍ ദിനമായ ഞായറാഴ്ച (14)ന് വൈകിട്ട് നാലിനാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. 

നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും നായികാനായകന്മാരായ ചിത്രം നീസ്ട്രീം എന്ന പുതിയ ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനുവരി 15നാണ് റിലീസ് ചെയ്യപ്പെട്ടത്. കൈകാര്യം ചെയ്ത വിഷയത്തിന്‍റെ പ്രാധാന്യവും അവതരണത്തിലെ മൂര്‍ച്ഛയും കൊണ്ട് ആദ്യദിനത്തില്‍ തന്നെ ചിത്രം വലിയ അഭിപ്രായം നേടി. കണ്ടവര്‍ കണ്ടവര്‍ സോഷ്യല്‍ മീഡിയയിലൂടെ മികച്ച അഭിപ്രായം പങ്കുവച്ചതോടെ ചിത്രം കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു.

the great indian kitchen television premiere on asianet

 

'കിലോമീറ്റേഴ്സ് ആന്‍ഡി കിലോമീറ്റേഴ്സ്' എന്ന ചിത്രത്തിനു ശേഷം ജിയോ ബേബി സംവിധാനം ചെയ്ത സിനിമയാണ് ഇത്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിനുശേഷം സുരാജും നിമിഷയും വീണ്ടും ഒന്നിക്കുകയുമാണ് ഈ ചിത്രത്തിലൂടെ. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസ്. സംഗീതം സൂരജ് എസ് കുറുപ്പ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിധിന്‍ പണിക്കര്‍. ഡിജോ അഗസ്റ്റിന്‍, ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സജിന്‍ എസ് രാജ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 

അതേസമയം ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസിന്‍റെ മലയാളം മൂന്നാം സീസണിന്‍റെ ഓപണിംഗ് എപ്പിസോഡും ഞായറാഴ്ചയാണ്. രാത്രി ഏഴിന് ഏഷ്യാനെറ്റിലാണ് മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് മൂന്നാം സീസണ്‍ ആരംഭിക്കുക. ഇതിനു മുന്നോടിയായി ഉച്ചയ്ക്ക് ഒരു മണിക്ക് കോമഡി സ്റ്റാര്‍സ് സീസണ്‍ 2 ബിഗ് ബോസ് സ്പെഷല്‍ എപ്പിസോഡും ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യും. ബിഗ് ബോസ് സീസണ്‍ 2 താരങ്ങളാണ് ഈ എപ്പിസോഡില്‍ പങ്കെടുക്കുക.

Follow Us:
Download App:
  • android
  • ios