Asianet News MalayalamAsianet News Malayalam

എന്താണ് വിജയ്‍യുടെ 300 കോടി ചിത്രത്തിന്‍റെ കഥ? 'ഗോട്ട്' കഥാസൂചന പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം

the greatest of all time tamil movie synopsis is out after uk advance booking starts thalapathy vijay venkat prabhu
Author
First Published Aug 6, 2024, 8:57 PM IST | Last Updated Aug 6, 2024, 8:57 PM IST

വിജയ് നായകനാവുന്ന ഏത് സിനിമയ്ക്കും പ്രീ റിലീസ് ഹൈപ്പ് ഉറപ്പാണ്. അത്രയധികം ആരാധകരാണ് അദ്ദേഹത്തിന് എന്നതുതന്നെ അതിന് കാരണം. റിലീസിന് മുന്‍പ് പുറത്തെത്തുന്ന ഓരോ ചെറിയ വിവരങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റും ഏറെ ആവേശത്തോടെയാണ് വിജയ് ആരാധകര്‍ ചര്‍ച്ച ചെയ്യാറ്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്) സംബന്ധിച്ച കൗതുകകരമായ ഒരു വിവരം പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ കഥാസംഗ്രഹം ആണ് അത്.

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥ സംബന്ധിച്ച ഒരു സൂചനയും അണിയറക്കാര്‍ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ സെപ്റ്റംബര്‍ 5 ന് പുറത്തെത്താനിരിക്കുന്ന ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് യുകെയില്‍ ഇന്ന് ആരംഭിച്ചിരുന്നു. അവിടുത്തെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റുകളില്‍ നിന്നുള്ള, ചിത്രത്തിന്‍റെ സിനോപ്സിസ് ആണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആക്കിയിരിക്കുന്നത്. അത് ഇപ്രകാരമാണ്- "അറിയപ്പെടാത്ത ഒരു ഭൂതകാലത്തിന്‍റെ നിഴല്‍ വെളിപ്പെടുകയാണ്. ഒരു തീവ്രവാദ വിരുദ്ധ സംഘത്തിന്‍റെ വിശ്വാസ്യതയെ ഇത് ഉലയ്ക്കുകയും അതിനെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. മറവ് ചെയ്യപ്പെട്ട രഹസ്യങ്ങള്‍ വെളിച്ചത്ത് വരുന്നതോടെയാണ് ഇത്", ഇങ്ങനെയാണ് യുകെയിലെ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളില്‍ ഗോട്ടിന്‍റെ കഥാ ചുരുക്കം എത്തിയിരിക്കുന്നത്.

സജീവ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷം എത്തുന്ന വിജയ് ചിത്രം എന്ന നിലയില്‍ വലിയ ഹൈപ്പ് ആണ് ഗോട്ട് നേടിയിരിക്കുന്നത്. സിനിമയില്‍ ഇനി സജീവമായി ഉണ്ടാവില്ലെന്ന് അദ്ദേഹം അറിയിച്ച സ്ഥിതിക്ക് ഇനി ഇത്തരത്തിലൊരു ചിത്രം എന്ന് വരുമെന്നും സൂചനകളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് ആരാധകര്‍. അതിനാല്‍ത്തന്നെ ഗോട്ടിന് തിയറ്ററുകളില്‍ വന്‍ വരവേല്‍പ്പ് നല്‍കാന്‍ ഒരുങ്ങിയിരിക്കുകയുമാണ് അവര്‍. 

ALSO READ : 'അഡിയോസ് അമിഗോ' പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios