Asianet News MalayalamAsianet News Malayalam

'ദ കശ്‍മിര്‍ ഫയല്‍സ്' സംവിധായകന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.

 

The Kashmir Files director Vivek Agnihotris new film announced
Author
First Published Nov 10, 2022, 6:04 PM IST

'ദ കശ്‍മിര്‍ ഫയല്‍സ്' എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ഉള്ളടക്കം കൊണ്ട് സമീപകാലത്ത് ഏറെ ചര്‍ച്ചയും വിവാദവും സൃഷ്‍ടിച്ച ബോളിവുഡ് ചിത്രമായിരുന്നു 'ദ കശ്‍മിര്‍ ഫയല്‍സ്'. 'ദ കശ്‍മീര്‍ ഫയല്‍സ്' തിയറ്ററുകളില്‍ മികച്ച പ്രതികരണവും നേടി. 'ദ കശ്‍മിര്‍ ഫയല്‍സി'ന്റെ പ്രവര്‍ത്തകര്‍ മറ്റൊരു സിനിമയ്‍ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. 'ദ വാക്സിൻ വാര്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.അവിശ്വസനീയമായ യഥാര്‍ഥ കഥയാണ് ചിത്രം പറയുകയെന്ന് വിവേക് അഗ്നിഹോത്രി വ്യക്തമാകകുന്നു. 2023 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം 11 ഭാഷകളിലാണ് എത്തുക.

കൊവിഡ് 19നെ കുറിച്ചും രാജ്യത്തെ വാക്സിനേഷൻ പ്രക്രിയയെ കുറിച്ചുമായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. അയാം ബുദ്ധ പ്രൊഡക്ഷൻസ് തന്െയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‍സ് ബാനറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. അഭിനേതാക്കള്‍ ആരൊക്കെ ആയിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല.

കശ്‍മിരി പണ്ഡിറ്റുകളുടെ പലായനത്തിന്‍റെ കഥ പറഞ്ഞ ചിത്രമായിരുന്നു 'ദ കശ്‍മിര്‍ ഫയല്‍സ്'. മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു. രണ്ടാം ദിനമായ ശനിയാഴ്‍ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു.  2000 സ്ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിന്‍റെ പ്രദര്‍ശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗണ്ട് 4000 ആയും വര്‍ധിച്ചിരുന്നു. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്‍തവ, മൃണാൽ കുൽക്കർണി എന്നിവര്‍ അഭിനയിച്ച 'ദ കശ്‍മിര്‍ ഫയല്‍സ്' വൻ ഹിറ്റാകുകയും ചെയ്‍തു.

Read More: പുതുമുഖങ്ങള്‍ക്കൊപ്പം ഗുരു സോമസുന്ദരം, 'ഹയ' ട്രെയിലര്‍

Follow Us:
Download App:
  • android
  • ios