Asianet News MalayalamAsianet News Malayalam

'നന്ദിയുണ്ട്, കേരള സ്റ്റോറി പിആര്‍ വര്‍ക്ക് നിങ്ങള്‍ തന്നെ ചെയ്യുന്നുണ്ട്': പ്രതികരിച്ച് നായിക അദാ ശര്‍മ്മ

 എന്നാലും പലരും ഇതിനെ വ്യാജ പ്രചരണം എന്ന് പറയുന്നു. സിനിമ കണ്ടാൽ നിങ്ങളുടെ മനസ്സ് മാറിയേക്കാം എന്ന് ഞാൻ കരുതുന്നു എന്നാണ് വീഡിയോയ്ക്ക് നടി നല്‍കിയ ക്യാപ്ഷന്‍.

The Kerala Story actress adah sharma reacting on propaganda allegation vvk
Author
First Published Apr 30, 2023, 12:17 PM IST

മുംബൈ: ദ കേരള സ്റ്റോറി എന്ന ചിത്രം ഏറെ വിവാദമാണ് സൃഷ്ടിക്കുന്നത്. ചിത്രം കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ടയാണ് എന്നാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികള്‍ അരോപിക്കുന്നത്. പലയിടത്ത് നിന്നും ചിത്രത്തിനെതിരെ ബഹിഷ്കരണ ആഹ്വാനങ്ങളും, നിരോധന ആവശ്യങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ചിത്രത്തിന്‍റെ ട്രെയിലര്‍ ചില ദിവസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയതോടെയാണ് വിവാദങ്ങള്‍ ഉയര്‍ന്നത്. 

ഇതേ സമയം ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് ചിത്രത്തിലെ നായികയായ അദാ ശര്‍മ്മ പറയുന്നത്. തന്‍റെ യൂട്യൂബ് അക്കൌണ്ടിലാണ് നടി പ്രതികരണം നടത്തിയത്. ചിത്രം പ്രൊപ്പഗണ്ടയാണ് എന്ന വിമര്‍ശനത്തോടും നടി പ്രതികരിച്ചു. 

വിവിധ ചോദ്യങ്ങളോട് പ്രതികരിച്ച് കഴിഞ്ഞ ദിവസമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദ കേരള സ്റ്റോറി ഒരു മതത്തിനും എതിരല്ല. സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും വിൽക്കുകയും മയക്കുമരുന്ന് നൽകുകയും ബലമായി ഗർഭം ധരിക്കുകയും ചെയ്യുന്ന തീവ്രവാദ സംഘടനകൾക്കെതിരാണ് ഈ സിനിമ. എന്നാലും പലരും ഇതിനെ വ്യാജ പ്രചരണം എന്ന് പറയുന്നു. സിനിമ കണ്ടാൽ നിങ്ങളുടെ മനസ്സ് മാറിയേക്കാം എന്ന് ഞാൻ കരുതുന്നു എന്നാണ് വീഡിയോയ്ക്ക് നടി നല്‍കിയ ക്യാപ്ഷന്‍.

വീഡിയോയില്‍ നടി വിശദമായി തന്നെ പ്രതികരിക്കുന്നുണ്ട്.  എല്ലാ മെസേജുകള്‍ക്കും നന്ദി. ഇത്രയും വലിയ പിന്തുണ ഇതുവരെ കിട്ടിയിട്ടില്ല. ഞങ്ങള്‍ എല്ലാവരോടും സിനിമയ്ക്ക് വേണ്ടി പി.ആര്‍ വര്‍ക്കുകളും പ്രചരണ പരിപാടികളും നടത്താന്‍ നിര്‍ദേശിച്ചിരുന്നു. നിങ്ങള്‍ തന്നെ ഈ സിനിമയ്ക്ക് വേണ്ടി ആവശ്യമുള്ള പി.ആര്‍ ചെയ്യുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട്. ഇത് റിയലസ്റ്റിക് സിനിമയാണെന്ന് പലരും അഭിപ്രായപ്പെട്ടു കാണുന്നതില്‍ സന്തോഷമുണ്ടെന്നും  അദാ പറയുന്നു. 

കേരളത്തില്‍ നിന്നും ഏറെ സന്ദേശങ്ങള്‍ ലഭിച്ചു. ഇത്തരം ഒരു ചിത്രം എടുത്തതില്‍ സന്തോഷം എന്നാണ് പലരും പറയുന്നത്. കേരളത്തില്‍ നിന്നും എല്ലാവിധ പിന്തുണയും പലരും വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ചിലര്‍ക്ക് എതിര്‍പ്പുമായി രംഗത്ത് എത്തിയിട്ടുണ്ടെന്നും അദാ പറയുന്നു. എന്നാല്‍ ഞങ്ങളുടെ സിനിമ ഒരു മതത്തിനും എതിരെയല്ല. പെണ്‍കുട്ടികളെ മയക്കുമരുന്നു നല്‍കിയും മനസ്സുമാറ്റിയും ബലാത്സംഗം ചെയ്തും ഗര്‍ഭിണികളാക്കിയും മനുഷ്യക്കടത്ത് നടത്തുകയാണ്. അവരെ ചാവേറുകളാക്കുകയാണ്. ഇത് തീവ്രവാദത്തിനെതിരായ സിനിമയാണ്. 

അതേ സമയം തന്‍റെ കേരള ബന്ധവും അദാ ഈ വീഡിയോയില്‍ പറയുന്നുണ്ട്. എന്റെ അമ്മയും മുത്തശ്ശിയും മലയാളികളാണ്. ഞങ്ങള്‍ പാലക്കാട് നിന്നാണ്. അച്ഛന്‍ തമിഴ്നാട്ടില്‍ നിന്നാണ്. ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് സമയത്ത് ഞാന്‍ മുത്തശ്ശിയുമായി മലയാളത്തില്‍ സംസാരിക്കുമായിരുന്നുവെന്നും അദാ പറയുന്നു. 
 

'ദി കേരളാ സ്റ്റോറിക്ക് അനുമതി നൽകരുത്'; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

'കേരള സ്റ്റോറി'യിലൂടെ ആർഎസ്എസ് പ്രചാരണയന്ത്രം കേരളത്തെ അപമാനിക്കുന്നു; എം എ ബേബി

Follow Us:
Download App:
  • android
  • ios