ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി വന്ന നടനാണ് ദീപക് പറമ്പോല്‍. നായകനായും ചില സിനിമകളില്‍ അഭിനയിച്ചു. ദീപക് പറമ്പോലിന്റെ കഥാപാത്രങ്ങള്‍ ഇഷ്‍ടം നേടി. ഇപ്പോഴിതാ ദീപക് പറമ്പോല്‍ നായകനായി പുതിയ സിനിമ വരുന്നു. സിനിമയുടെ പോസ്റ്റര്‍ പൃഥ്വിരാജ് ഷെയര്‍ ചെയ്‍തു. ദ ലാസ്റ്റ് ടു ഡേയ്‍സ് എന്നാണ് സിനിമയുടെ പേര്.

സന്തോഷ് ലക്ഷ്‍മണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വന്തം കഥയ്‍ക്ക് നവനീത് രഘുവുമായി ചേര്‍ന്ന് തിരക്കഥയെഴുതിയിരിക്കുന്നു. അരുണ്‍ രാജ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സുരേഷ് നാരായണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ദീപക് പറമ്പോലും പോസ്റ്റര്‍ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ദീപക് പറമ്പോലിന് മികച്ച പ്രകടനം നടത്താനാവുന്ന കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത്.

സിനിമയുടെ പ്രമേയം സംബന്ധിച്ച് പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടില്ല.

ചെറുവേഷങ്ങളില്‍ നിന്ന് നായകനായി വളരുകയുമാണ് ദീപക് പറമ്പോല്‍.