രാജ്യത്ത് ഒട്ടേറെ ആരാധകരുള്ള നടിയാണ് പ്രീതി സിന്റ. വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ കഴിയുകയാണ് പ്രീതി സിന്റ ഇപ്പോള്‍. പ്രീതി സിന്റയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പ്രീതി സിന്റയുടെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. പ്രീതി സിന്റ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വെര്‍ച്വല്‍ യോഗ ക്ലാസ് ആണ് എന്നാണ് പ്രീതി സിന്റ പറയുന്നത്.

ലോക്ക് ഡൗണ്‍ കാലത്ത് മിക്കവരും വെര്‍ച്വല്‍ ക്ലാസുകളില്‍ പങ്കെടുത്തിരുന്നു. ജീവിതത്തില്‍ സാധാരണയായ പുതിയ രീതി എന്ന് പ്രീതി സിന്റ പറയുന്നു. വെര്‍ച്വല്‍ യോഗ ചെയ്യുകയാണ് പ്രീതി സിന്റ. തന്റെ കുടുംബത്തിന് കൊവിഡ് പൊസിറ്റീവ് ആയതും രോഗം മാറിയതും പ്രീതി സിന്റ അറിയിച്ചിരുന്നു. കുടുംബത്തിന്റെ ഫോട്ടോയും പ്രീതി സിന്റ ഷെയര്‍ ചെയ്‍തിരുന്നു. കുടുംബത്തിന് കൊവിഡ് നെഗറ്റീവ് ആയെന്ന് കേട്ടപ്പോഴാണ് തനിക്ക് ഉറങ്ങാൻ പോലുമായത് എന്നാണ് പ്രീതി സിന്റ പറഞ്ഞത്.

മൂന്ന് ആഴ്‍ച മുമ്പ് എന്റെ അമ്മയും, സഹോദരനും, അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും എന്റെ അമ്മാവനും കൊവിഡ് പൊസിറ്റീവായി. വെന്റിലേറ്ററിനും ഐസിയുവിനും ഒക്കെ പുതിയ അര്‍ഥം അപോഴാണ് വന്നത്. ഞാൻ അമേരിക്കയില്‍ നിസഹയായി നിന്നു. എല്ലാവരും ആശുപത്രിയില്‍ പോരാടി.

ഇപോള്‍ ദൈവത്തോടും ചികിത്സിച്ച ഡോക്ടര്‍മാരോടും നഴ്‍സുമാരോടും നന്ദി പറയുകയാണ്. കൊവിഡിനെ ഗൗരവമായി കാണാത്തവര്‍ ഓര്‍ക്കുക ഒരു ദിവസം കൊണ്ട് അപകടമാകും. അതുകൊണ്ട് ശ്രദ്ധിക്കുക, മാസ്‍ക് ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക. ഇന്ന് എല്ലാവരും നെഗറ്റീവ് ആണ് എന്ന് കേട്ടപോഴാണ് തനിക്ക് ഉറങ്ങാൻ കഴിഞ്ഞത് എന്നും പ്രീതി സിന്റ പറയുന്നു.