ദി ലയണ്‍ കിംഗ് എന്ന സിനിമയ്‍ക്ക് എതിരെ സംഗീത ഇതിഹാസം എല്‍ട്ടണ്‍ ജോണ്‍. 

ദി ലയണ്‍ കിംഗ് എന്ന സിനിമയ്‍ക്ക് എതിരെ വിമര്‍ശനവുമായി സംഗീത ഇതിഹാസം എല്‍ട്ടണ്‍ ജോണ്‍. പുതിയ സിനിമയ്‍ക്ക് പഴയതിന്റെ മികവ് നിലനിര്‍ത്താനായില്ല എന്നാണ് എല്‍ട്ടണ്‍ ജോണ്‍ പറയുന്നത്.

ദി ലയണ്‍ കിംഗ് എന്ന ചിത്രം 1994ലായിരുന്നു ആദ്യം പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന്റെ റീമേക്ക് ജൂലൈയില്‍ എത്തി. ജോണ്‍ ഫവ്രോ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ആദ്യ ചിത്രത്തിലെ സംഗീതത്തിന്റെ പ്രധാന്യം പുതിയ സിനിമയില്‍ നഷ്‍ടപ്പെട്ടുവെന്നാണ് എല്‍ട്ടണ്‍ ജോണ്‍ പറയുന്നത്. ആദ്യ ചിത്രത്തില്‍ സംഗീതം ഒരു പ്രധാന ഘടകമായിരുന്നു. പുതിയ സിനിമയില്‍ അത് നഷ്‍ടപ്പെട്ടു. സിനിമ എന്നെ നിരാശപ്പെടുത്തി- എല്‍ട്ടണ്‍ ജോണ്‍ പറയുന്നു.