Asianet News MalayalamAsianet News Malayalam

ടെലിവിഷനിലും വൻ ഹിറ്റ്, 2021ല്‍ ഏറ്റവും റേറ്റിംഗ് ലഭിക്കുന്ന മലയാള ചിത്രം ദ പ്രീസ്റ്റ്

മമ്മൂട്ടി നായകനായി എത്തിയ ദ പ്രീസ്റ്റ് ടെലിവിഷനിലും വൻ ഹിറ്റ്.

The priest television rate
Author
Kochi, First Published Jun 10, 2021, 4:59 PM IST

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദ പ്രീസ്റ്റ്.  ജോഫിൻ ആയിരുന്നു ചിത്രം സംവിധാാനം ചെയ്‍തിരുന്നത്. സിനിമ വൻ ഹിറ്റായി മാറിയിരുന്നു.  ഇപ്പോഴിതാ ടെലിവിഷനിലും സിനിമ മികച്ച പ്രതികരണം ലഭിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റിലായിരുന്നു ദ പ്രീസ്റ്റിന്റെ ടെലിവിഷൻ പ്രീമിയര്‍.  ഒരു മലയാള സിനിമയ്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ടെലിവിഷൻ റേറ്റിംഗ് ആണ് ദ പ്രീസ്റ്റിന് ലഭിച്ചിരിക്കുന്നത്. 21.95 ആണ് ദ പ്രീസ്റ്റിന് ലഭിച്ച റേറ്റിംഗ്. ഇത് 2021ല്‍ ഒരു മലയാള സിനിമയ്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റേറ്റിംഗ് ആണ് എന്നാണ് നിര്‍മാതാവ് ആന്റോ ജോസഫ് പങ്കെവെച്ച കാര്‍ഡില്‍ പറയുന്നത്.

മഞ്‍ജു വാര്യര്‍ ആയിരുന്ന ദ പ്രീസ്റ്റില്‍ നായികയായത്.  ഇതാദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ നായികയായി എത്തിയത്. കരുത്തുറ്റ കഥാപാത്രം തന്നെയായിരുന്നു ചിത്രത്തില്‍ മഞ്‍ജു വാര്യര്‍ക്കും. രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

ശ്യാം പ്രദീപും ദീപു പ്രദീപും ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios