Asianet News MalayalamAsianet News Malayalam

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍

ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ഗണത്തിലൊരുങ്ങുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. സ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.
 

The title look poster of 'Chithini' directed by East Coast Vijayan has been released vvk
Author
First Published Dec 24, 2023, 6:44 PM IST

കൊച്ചി: ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന സിനിമയുടെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടന്‍ സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. പുതുമയും കൗതുകവും നിറഞ്ഞ പോസ്റ്റര്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കഴിഞ്ഞു.

കള്ളനും ഭഗവതിയും എന്ന ഹിറ്റ് ചിത്രത്തിലെ ദേവിയായി വിസ്മയ പ്രകടനം കാഴ്ചവച്ച മോക്ഷ  വീണ്ടും മലയാളികൾക്ക് പ്രിയങ്കരിയായി മാറാൻ 'ചിത്തിനി'യിലെ നായികയാവുകയാണ്.. കുടുംബ  പ്രേക്ഷകരുടെ ഇഷ്ടനടന്മാരായ അമിത് ചക്കാലക്കലും വിനയ് ഫോര്‍ട്ടും നായക കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പുതുമുഖമങ്ങളായ ആരതി നായരും എനാക്ഷിയും വേഷമിടുന്നു ‌.

 കെ വി അനിലിന്റെ കഥയ്ക്ക്  ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ ഗണത്തിലൊരുങ്ങുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. സ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.

ജോണി ആന്റണി, ജോയ് മാത്യൂ, സുധീഷ്‌, ശ്രീകാന്ത് മുരളി, ജയകൃഷ്ണന്‍, മണികണ്ഠന്‍ ആചാരി, സുജിത്ത് ശങ്കര്‍,പ്രമോദ് വെളിയനാട്, രാജേഷ് ശര്‍മ്മ, ഉണ്ണി രാജ, അനൂപ്‌ ശിവസേവന്‍, കൂട്ടിക്കല്‍ ജയചന്ദ്രന്‍, ജിബിന്‍ ഗോപിനാഥ്, ജിതിന്‍ ബാബു, പൗളി വത്സന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

രതീഷ്‌ റാം ആണ് ക്യാമറാമാന്‍. ഈസ്റ്റ് കോസ്റ്റ് വിജയന്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക്  യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനായ രഞ്ജിന്‍ രാജാണ് സംഗീതമൊരുക്കുന്നത്.
ജോണ്‍കുട്ടി എഡിറ്റിങ്ങും രഞ്ജിത്ത് അമ്പാടി മേക്കപ്പും ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം : സുജിത്ത് രാഘവ്. ക്സിക്യുട്ടീവ്‌ പ്രൊഡ്യൂസര്‍ : രാജശേഖരന്‍,


പോസ്റ്റര്‍ ഡിസൈനര്‍ : കോളിന്‍സ് ലിയോഫില്‍, കാലിഗ്രഫി: കെ പി മുരളീധരന്‍, സ്റ്റില്‍സ് : അജി മസ്കറ്റ്, കോറിയോഗ്രാഫി: കല മാസ്റ്റര്‍, ഘട്ടനം: രാജശേഖരന്‍, ജി മാസ്റ്റര്‍,വി എഫ് എക്സ് : നിധിന്‍ റാം സുധാകര്‍, സൗണ്ട് ഡിസൈന്‍: സച്ചിന്‍ സുധാകരന്‍, സൗണ്ട് മിക്സിംഗ്: വിപിന്‍ നായര്‍, ഡക്ഷന്‍ കണ്‍ട്രോളര്‍ : രാജേഷ് തിലകം, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്‌ : ഷിബു പന്തലക്കോട്,  ചീഫ് അസ്സോസിയേറ്റ്  ഡയറക്ടര്‍: സുഭാഷ് ഇളമ്പല്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് : അനൂപ്‌ ശിവസേവന്‍, അസിം കോട്ടൂര്‍, അനൂപ്‌ അരവിന്ദന്‍, പി ആര്‍ ഓ : എ എസ് ദിനേശ്,  മഞ്ജു ഗോപിനാഥ്.

ജനുവരിയില്‍ പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം തുടങ്ങും.  ഈസ്റ്റ്‌ കോസ്റ്റ് വിഷ്വൽ എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം  പ്രദര്‍ശനത്തിനെത്തിക്കുന്നത്.

മോഹന്‍ലാലിന് മുന്നില്‍ പകച്ചോ സലാര്‍: രണ്ടാം ദിനത്തില്‍ കേരളത്തിലെ ബോക്സോഫീസില്‍ സംഭവിച്ചത്.!

രണ്ട് പാര്‍ട്ടായി ഒരുക്കുന്ന മോഹന്‍ലാല്‍ ചിത്രം റാമിന്‍റെ ബജറ്റ് വെളിപ്പെടുത്തി ജിത്തു ജോസഫ്
 

Follow Us:
Download App:
  • android
  • ios