Asianet News MalayalamAsianet News Malayalam

'തുറക്കാൻ തീരുമാനിച്ചാല്‍ തണ്ണിമത്തൻ ലഭിക്കാനുള്ള സാധ്യതയുമുണ്ട്; അല്‍ഫോണ്‍സ് പുത്രന്റെ കുറിപ്പ്

 അല്‍ഫോണ്‍സ് പുത്രന്റെ ഫേസ്‍ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.

there are chances that you can get a watermelon Alphones Puthren
Author
Kochi, First Published Jul 30, 2021, 12:36 PM IST

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ. പ്രേമം എന്ന സിനിമ കൊണ്ട് മലയാളികള്‍ ആഘോഷിച്ച സംവിധായകൻ. അല്‍ഫോണ്‍സ് പുത്രന്റെ സിനിമകള്‍ക്കായി എല്ലാവരും കാത്തിരിക്കുകയാണ്. ഇപോഴിതാ അല്‍ഫോണ്‍സ് പുത്രന്റെ ഫേസ്‍ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.

നിങ്ങൾ അത് തുറന്നതിനുശേഷം എല്ലാം ഒരു ഉള്ളി പോലെയാണെന്ന് ഒരു ചൊല്ലുണ്ട് . പക്ഷേ, ഇത് തുറക്കാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ഒരു തണ്ണിമത്തൻ ലഭിക്കാനുള്ള സാധ്യതയുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നാണ് അല്‍ഫോണ്‍സ് പുത്രൻ എഴുതിയിരിക്കുന്നത്. സിനിമയെ കുറിച്ചാണ് അല്‍ഫോണ്‍സ് പുത്രൻ സൂചിപ്പിക്കുന്നത് എന്ന് ആരാധകര്‍ പറയുന്നു. പെട്ടെന്ന് സിനിമയുമായി വാ എന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

അല്‍ഫോണ്‍സ് പുത്രൻ പുതുതയായി സംവിധാനം ചെയ്യുന്ന സിനിമ പാട്ട് ആണ്.

ഫഹദ് ആണ് പാട്ട് എന്ന സിനിമയില്‍ നായകനാകുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios