സുനില്‍ ഇബ്രാഹിം സംവിധാനം

സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ ഇബ്രാഹിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തേർഡ് മർഡർ' എന്ന സിനിമയുടെ ചിത്രീകരണം വരാപ്പുഴയിൽ ആരംഭിച്ചു. സംവിധായകൻ സിദ്ദിഖ് ആണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ജോണി ആന്‍റണി, മണികണ്ഠൻ പട്ടാമ്പി, റിയാസ് നർമ്മകല, ജിബിൻ ഗോപിനാഥ്, ഡിക്സൺ പൊടുത്താസ്, ആനന്ദ് മന്മഥൻ, സഞ്ജു ഭാസ്ക്കർ, പ്രമിൽ, ദിൽജിത്ത് ഗോർ, രാജഗോപാൽ ജി, ജെയ്‍സണ്‍, ലാജ് ബി കെ, സാദ്ദിഖ്, സജൽ, അരുണാശു, അനന്യ, ലിയോണ ലിഷോയ്, ജെഫി, മറിയ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഷിജു തമീൻസ്, സുദർശനൻ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവ്വഹിക്കുന്നു. 

എഡിറ്റിംഗ് സാൻ ലോകേഷ്, കഥ എം എസ് ഫൈസൽ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുതാസ്, പ്രൊഡക്ഷൻ കോർഡിനേറ്റർ ജിൻസ് ഭാസ്‍കര്‍, പ്രൊഡക്ഷൻ ഡിസൈൻ എം ബാവ, വസ്ത്രാലങ്കാരം അക്ഷയ പ്രേംനാഥ്, മേക്കപ്പ് അമൽ ചന്ദ്രൻ, സ്റ്റിൽസ് ശാലു പേയാട്, ഡിസൈൻ റഹിം പി എം കെ, ഫുനൽ മീഡിയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുഹൈൽ ഇബ്രാഹിം, പശ്ചാത്തല സംഗീതം മെജോ ജോസഫ്, സൗണ്ട് ഡിസൈൻ എ ബി ജുബിൻ, കളറിസ്റ്റ് രമേഷ് സി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് പ്രവീൺ എടവണ്ണപാറ, ദിലീപ് കോതമംഗലം. പിആർഒ എ എസ് ദിനേശ്.