ബിഗ് ബോസ് താരത്തിന്റെ ഫോട്ടോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

ബിഗ് ബോസ്(bigg boss) താരം ദിവ്യാ അഗര്‍വാള്‍(Divya Agarwal) പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. ഒടിടിയിലൂടെ മാത്രം സംപ്രേഷണം ചെയ്‍ത ആദ്യ ബിഗ് ബോസിലെ വിജയിയാണ് ദിവ്യാ അഗര്‍വാള്‍. ദിവ്യാ അഗര്‍വാളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ദിവ്യയുടെ പുതിയൊരു ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും.

View post on Instagram

തിരിച്ചറിയാത്ത മേയ്‍ക്കോവറാണ് ദിവ്യാ അഗര്‍വാള്‍ വരുത്തിയിരിക്കുന്നത്. പ്രോസ്‍തറ്റിക് മേക്കപ്പിലൂടെയാണ് ദിവ്യാ അഗര്‍വാള്‍ ഒരു വൃദ്ധനായി രൂപം മാറിയിരിക്കുന്നത്. വെബ് ഷോയായ കാര്‍ടെലിനു വേണ്ടിയാണ് ദിവ്യാ അഗര്‍വാളിന്റെ രൂപ മാറ്റം. എന്തായാലും ദിവ്യാ അഗര്‍വാളിന്റെ ഫോട്ടോ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.

സിനിമയോടുള്ള തന്റെ അഭിനിവേശം കാട്ടുന്നതാണ് കാര്‍ടെലിലെ വേഷമെന്ന് ദിവ്യാ അഗര്‍വാള്‍ പറയുന്നു.

കാര്‍ടെല്‍ വെബ് ഷോയ്‍ക്ക് തന്നെ തെരഞ്ഞെടുത്തതിന് ദിവ്യാ അഗര്‍വാള്‍ ഏക്താ കപൂറിന് നന്ദിയും പറയുന്നു. കാര്‍ടെല്‍ ഷോ മൊത്തമായി വളരെ മനോഹരമാണെന്നും ദിവ്യ അഗര്‍വാള്‍ പറയുന്നു. മേയ്‍ക്കപ്പിന് വേണ്ടി മണിക്കൂറുകളോളമാണ് താൻ ഇരുന്നത്. തന്നിലെ ഏറ്റവും മികച്ചതിനെ പുറത്തെടുക്കാനായിരുന്നു ശ്രമം. ദൈവത്തിന് നന്ദി. തന്നെ അനുഗ്രഹിക്കുന്നതിനെന്നും ദിവ്യാ അഗര്‍വാള്‍ കുറിക്കുന്നു.