ഒരു സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത് എന്ന് നടൻ സൂര്യ (Vikram).

കമല്‍ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് വിക്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ചിത്രത്തില്‍ സൂര്യ നിര്‍ണായകമായ അതിഥി വേഷത്തില്‍ എത്തിയിരുന്നു. 'വിക്രം' എന്ന ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ കമല്‍ഹാസന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സൂര്യ (Vikram).

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‍ക്രീൻ പങ്കിടുകയെന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്‍നേഹം ആവേശഭരിതനാക്കുന്നു എന്നും ലോകേഷ് കനകരാജിനോടായി സൂര്യ പറയുന്നു. സൂര്യക്ക് മറുപടിയുമായി തമ്പീ എന്ന് വിളിച്ച് കമല്‍ഹാസനും രംഗത്ത് എത്തി.

Scroll to load tweet…

കമല്‍ഹാസൻ നായകായ പുതിയ ചിത്രം മികച്ച ഒരു തിയറ്റര്‍ എക്സ്‍പീരിയൻസ് ആണ് എന്നാണ് പ്രതികരണം. സൂര്യയുടെ അതിഥി വേഷം ഞെട്ടിച്ചുവെന്നും പ്രതികരണങ്ങള്‍ വരുന്നു. അന്താരാഷ്‍ട്ര നിലവരാത്തിലേക്ക് വിക്രം ചിത്രം എത്തിയെന്നുമാണ് അഭിപ്രായങ്ങള്‍. കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിക്കുന്നുണ്ട്. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് 'വിക്രം' സിനിമയുടെ പ്രധാന നിര്‍മ്മാതാവ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം.

നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പതാണ്.

Read More : ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവന, 'ഇഒ'യില്‍ നായകൻ ഷെയ്‍ൻ നിഗം