Asianet News MalayalamAsianet News Malayalam

'തീയേറ്ററുകളില്‍ ശബ്ദം കുറവെന്ന് തോന്നിയാല്‍'; പ്രേക്ഷകരോട് 'തൊട്ടപ്പന്‍' ടീം

'തിയ്യറ്റര്‍ ഉടമകളുടെയും പ്രേക്ഷകരുടെയും ശ്രദ്ധക്ക്.. മറ്റു പല സിനിമകളുടെയുംപോലെ തിയ്യറ്ററില്‍ ശബ്ദം കേള്‍ക്കുന്നില്ലന്ന് പരാതികേള്‍ക്കാന്‍പോകുന്ന സിനിമയാണ് 'തൊട്ടപ്പനും'. അങ്ങനെ സംഭവിക്കണ്ടെങ്കില്‍ നിങ്ങള്‍ക്കും ചിലത് ചെയ്യാനാകും.'

thottappan team about the audiography
Author
Thiruvananthapuram, First Published Jun 4, 2019, 11:51 PM IST

മലയാളത്തിലെ പെരുന്നാള്‍ റിലീസുകള്‍ക്ക് നാളെ തുടക്കമാവുകയാണ്. വിനായകന്‍ നായകനാവുന്ന 'തൊട്ടപ്പനും' വിനയ് ഫോര്‍ട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തമാശ'യും നാളെ തീയേറ്ററുകളിലെത്തും. തീയേറ്ററുകളില്‍ ഒരുപക്ഷേ റിലീസ് ദിനത്തില്‍ തന്നെ ഉയരാന്‍ സാധ്യതയുള്ള ഒരു പരാതിയെക്കുറിച്ചും അതിനുള്ള പരിഹാരവും പറയുകയാണ് 'തൊട്ടപ്പന്റെ' അണിയറക്കാര്‍. ചിത്രത്തിന്റെ ശബ്ദാനുഭവത്തെക്കുറിച്ചാണ് അത്. റിയലിസ്റ്റിക് മൂഡില്‍ മിക്‌സിംഗ് നടത്തിയ ചിത്രമാണ് തൊട്ടപ്പനെന്നും അതിനാല്‍ത്തന്നെ ചിലപ്പോള്‍ തീയേറ്ററുകളില്‍ വേണ്ടപോലെ ശബ്ദം കേള്‍ക്കുന്നില്ലെന്ന പരാതി ഉണ്ടായേക്കാമെന്നും തൊട്ടപ്പന്‍ ടീം പറയുന്നു.

thottappan team about the audiography

തൊട്ടപ്പന്‍ ടീം പുറത്തിറക്കിയ കുറിപ്പ്

തിയ്യറ്റര്‍ ഉടമകളുടെയും പ്രേക്ഷകരുടെയും ശ്രദ്ധക്ക്.. മറ്റു പല സിനിമകളുടെയുംപോലെ തിയ്യറ്ററില്‍ ശബ്ദം കേള്‍ക്കുന്നില്ലന്ന് പരാതികേള്‍ക്കാന്‍പോകുന്ന സിനിമയാണ് 'തൊട്ടപ്പനും'. അങ്ങനെ സംഭവിക്കണ്ടെങ്കില്‍ നിങ്ങള്‍ക്കും ചിലത് ചെയ്യാനാകും.

വളരെ റിയലിസ്റ്റിക് മൂഡില്‍ മിക്‌സ് ചെയ്ത ചിത്രമാണ് 'തൊട്ടപ്പന്‍'. അമിതശബ്ദം ഇഫക്ട്സുകളോ സൗണ്ട് ഡിസൈനോ ചിത്രത്തിലില്ല. അതുകൊണ്ടുതന്നെ തീയ്യറിലെ സൗണ്ട് ലെവല്‍ ഉയര്‍ത്തിവെച്ചാല്‍ നിങ്ങളുടെ സ്പീക്കറുകളെ ബാധിക്കുമെന്ന ടെന്‍ഷന്‍ നിങ്ങള്‍ക്കുവേണ്ട. അതിനാല്‍ ദയവായി ചിത്രം പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയ്യറുകളിലും സുഗമമായ ശ്രവ്യാനുഭവത്തിനായി സൗണ്ട്-ലെവല്‍ 6-ല്‍ തന്നെ നിലനിര്‍ത്തണമെന്ന് അപേക്ഷിക്കുന്നു.

പ്രേക്ഷകര്‍ നിങ്ങള്‍ക്ക് ശബ്ദത്തിന്റെ പ്രശ്‌നം അനുഭവപ്പെട്ടാല്‍ തിയ്യറ്റര്‍ ജീവനക്കാരോട് ശബ്ദത്തിന്റെ ലെവല്‍ ഉയര്‍ത്തി 6-ല്‍ വെക്കാന്‍ ആവശ്യപ്പെടണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ദൃശ്യംപോലെ ശബ്ദാനുഭവവും പൂര്ണമാകുമ്പോഴേ യഥാര്‍ത്ഥ സിനിമ അനുഭവം സൃഷ്ടിക്കപെടുന്നുള്ളു.

Follow Us:
Download App:
  • android
  • ios