വിജയ് നായകനായി എത്തുന്ന ബിഗില്‍ എന്ന ചിത്രത്തിനായുള്ള  കാത്തിരിപ്പിലാണ് ആരാധകര്‍. വിജയ് ഫുട്ബോള്‍ പരിശീലകനായിട്ടാണ് സിനിമയില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. 25നാണ് റിലീസ്. കേരളത്തില്‍ ഏകദേശം മുന്നൂറ് ഫാൻസ് ഷോകള്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചെ രാവിലെ നാല് മണിമുതല്‍ ഫാൻസ് ഷോ ആരംഭിക്കും. പൃഥ്വിരാജ് ആണ് കേരളത്തില്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലൈക്ക്  ലഭിച്ച ട്രെയിലര്‍ എന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കി. ഷാരൂഖ് ഖാന്റെ സീറോയുടെ ട്രെയിലറിനെയാണ് ബിഗില്‍ പിന്തള്ളിയത്.  പൃഥ്വിരാജ് പ്രൊഡക്ഷനൊപ്പം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് വിതരണം.  എത്ര തിയേറ്ററിലായിരിക്കും കേരളത്തില്‍ റിലീസ് ചെയ്യുക എന്നത് വ്യക്തമല്ല. അതേസമയം ലോകമെമ്പാടുമുള്ള നാലായിരത്തോളം സ്‍ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കും. നയൻതാരയാണ് നായിക.